Kerala

എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; പങ്കാളി അറസ്റ്റില്‍

എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; പങ്കാളി അറസ്റ്റില്‍
X

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ എട്ട് മാസം ഗര്‍ഭിണിയായ യുവതിക്ക് ക്രൂര മര്‍ദനമേറ്റ സംഭവത്തില്‍ പങ്കാളി അറസ്റ്റില്‍. കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്‌മാനാണ് കോടഞ്ചേരി പോലിസിന്റെ പിടിയിലായത്. ഇയാള്‍ മയക്കുമരുന്നിന് അടിമയാണ് എന്നാണ് സൂചന. പ്രതി കഴിഞ്ഞ ദിവസമാണ് യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ആക്രമിച്ചത്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഷാഹിദിനെ കഴിഞ്ഞ ദിവസം പോലിസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചിരുന്നു. ഇതിന് ശേഷം വീട്ടിലെത്തിപ്പോഴായിരുന്നു യുവതിക്ക് നേരെയുള്ള ആക്രമണം. ശരീരമാസകലം പൊള്ളലേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.





Next Story

RELATED STORIES

Share it