Kerala

കുട്ടികളെ ശിശുക്ഷേമ സമിതിക്ക് നല്‍കിയ സംഭവം കേരളത്തിന് ലജ്ജാകരമെന്ന് സ്പീക്കര്‍; സമഗ്രാന്വേഷണം വേണമെന്ന് മന്ത്രി കടകംപള്ളി

കുട്ടികളെ ശിശുക്ഷേമ സമിതിക്ക് നല്‍കിയ സംഭവം കേരളത്തിന് ലജ്ജാകരമെന്ന് സ്പീക്കര്‍; സമഗ്രാന്വേഷണം വേണമെന്ന് മന്ത്രി കടകംപള്ളി
X

തിരുവനന്തപുരം: പട്ടിണികാരണം അമ്മ നാല് കുട്ടികളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവം കേരളത്തിന് ലജ്ജാകരമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഇത്തരം വേദനാജനകമായ വാര്‍ത്തകള്‍ കേരളത്തില്‍നിന്ന് ഇനി ഉണ്ടാവാതിരിക്കട്ടെയെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ സമഗ്രമായ അന്വേഷണവും പരിശോധനയും വേണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചു. സര്‍ക്കാര്‍ ഈ സംഭവത്തെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. പട്ടിണി സഹിക്കാന്‍ കഴിയാതെ കുട്ടികള്‍ മണ്ണുതിന്ന സംഭവം തന്നെ ലജ്ജിപ്പിക്കുന്നതാണ്. പൊതുപ്രവര്‍ത്തകരെന്ന നിലയില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ സാധിക്കാത്ത സംഭവമാണുണ്ടായിരിക്കുന്നത്.

വാര്‍ത്ത പുറത്തുവന്നതോടെയാണ് വിഷയത്തിന്റെ ഗൗരവം മനസ്സിലായത്. ഇങ്ങനെയൊരു സംഭവം ഒരിക്കലും ഉണ്ടാവാന്‍ പാടില്ലായിരുന്നു. ഏഴുവര്‍ഷത്തിനിടെ ആറുകുഞ്ഞുങ്ങളെ പ്രസവിച്ച ഒരമ്മയുടെ അവസ്ഥ. നമ്മുടെ സംസ്ഥാനം കുടുംബാസൂത്രണരംഗത്ത് ഇത്രയേറെ മുന്നോട്ടുവന്നെന്ന് പറയുമ്പോഴും ഈ ഒരവസ്ഥ എങ്ങനെയുണ്ടായി. എന്തുകൊണ്ട് പ്രസവത്തിന് ചെല്ലുമ്പോള്‍ ആശുപത്രി അധികൃതരോ മറ്റോ അവരെ ഉപദേശിക്കാനോ ആവശ്യമായ സഹായം നല്‍കാനോ മുതിര്‍ന്നില്ലെന്നും കടകംപള്ളി ചോദിച്ചു. തിരുവനന്തപുരം നഗരമധ്യത്തില്‍ വിശപ്പകറ്റാന്‍ വഴിയില്ലാത്തതിനാല്‍ ഒരമ്മ തന്റെ ആറുമക്കളില്‍ നാലുപേരെ ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തിന് വിട്ടുനല്‍കിയ വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്.

Next Story

RELATED STORIES

Share it