കൊച്ചി മെട്രോയ്ക്ക് വായ്പ സംഘടിപ്പിച്ചപ്പോൾ എത്രരൂപ കമ്മീഷൻ കൈപ്പറ്റിയെന്ന് ചെന്നിത്തല വ്യക്തമാക്കണം: തോമസ് ഐസക്
കാനറാ ബാങ്കിന്റെ ബേസിക് ലെൻഡിങ് റേറ്റിനെക്കാൾ 0.6 ശതമാനം അധിക പലിശയ്ക്കാണ് തുക യുഡിഎഫ് സർക്കാർ വായ്പയെടുത്തത്. ഇതെന്തുകൊണ്ടു സംഭവിച്ചെന്ന് വിശദീകരിക്കാൻ ചെന്നിത്തലയെ വെല്ലുവിളിക്കുന്നു

തിരുവനന്തപുരം: കൊച്ചി മെട്രോയ്ക്ക് 10.8 ശതമാനം നിരക്കിൽ യുഡിഎഫ് കാലത്ത് 1300 കോടി വായ്പ സംഘടിപ്പിച്ചപ്പോൾ എത്രരൂപ കമ്മിഷൻ കൈപ്പറ്റിയെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കണമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. കാനറാ ബാങ്കിന്റെ ബേസിക് ലെൻഡിങ് റേറ്റിനെക്കാൾ 0.6 ശതമാനം അധികപലിശയ്ക്കാണ് ഈ തുക യുഡിഎഫ് സർക്കാർ വായ്പയെടുത്തത്. ഇതെന്തുകൊണ്ടു സംഭവിച്ചുവെന്ന് വിശദീകരിക്കാൻ രമേശ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു.
ഇത്രയും ദിവസം രമേശ് ചെന്നിത്തലയായിരുന്നല്ലോ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നത്. ഇനി ഞങ്ങൾ ചില ചോദ്യങ്ങൾ ചോദിക്കാം. അവയ്ക്കു ജനങ്ങളോടു മറുപടി പറയാനുള്ള ഉത്തരവാദിത്തം കൂടി പ്രതിപക്ഷ നേതാവ് കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോയ്ക്കുവേണ്ടി ഫ്രഞ്ച് ഏജൻസിയിൽ നിന്ന് 1.35 ശതമാനം പലിശ നിരക്കിൽ വായ്പയെടുത്തതിനെക്കുറിച്ചാണല്ലോ പ്രതിപക്ഷ നേതാവ് മേനി നടിച്ചത്. ഇതു ചൂണ്ടിക്കാട്ടിയാണ് കിഫ്ബിയുടെ മസാലബോണ്ട് 9.72 ശതമാനം പലിശയ്ക്ക് വിറ്റതിനെതിരെ അദ്ദേഹം രംഗത്തുവന്നത്. എന്നാൽ കൊച്ചി മെട്രോയ്ക്ക് 2014ൽ കാനറാ ബാങ്കിൽ നിന്ന് 1300 കോടി രൂപ വായ്പയെടുത്തതും അതിൻ്റെ പലിശയും അദ്ദേഹം ജനങ്ങളിൽ നിന്ന് മറച്ചുവെച്ചു. 10.8 ശതമാനമാണ് ആ വായ്പയുടെ പലിശ. ബാങ്കിൻ്റെ അടിസ്ഥാനവായ്പാ നിരക്കിനെക്കാൾ 0.6 ശതമാനം അധികമാണ് ഈ നിരക്ക്.
സർക്കാർ വായ്പയ്ക്ക് പൊതുമേഖലാ ബാങ്കിൽ നിന്ന് നിലവിലുള്ളതിനേക്കാൾ കൂടിയ നിരക്കിൽ വായ്പ വാങ്ങിയ സാഹചര്യം പ്രതിപക്ഷ നേതാവ് വിശദീകരിക്കണം. ഈ കൊള്ളപ്പലിശയുടെ കമ്മിഷൻ ആർക്കൊക്കെയാണ് ലഭിച്ചത്? ആരൊക്കെയാണ് അതു പങ്കുവെച്ചത്?ഇതേ കാലയളവിൽ എറണാകുളം ഡിസ്ട്രിക്ട് കോപ്പറേറ്റീവ് ബാങ്കിൽ നിന്ന് കൊച്ചി മെട്രോ വായ്പയെടുത്തിട്ടുണ്ട്. എസ്ബിഐയുടെ ബേസിക് ലെൻഡിങ് റേറ്റിനെക്കാൾ 0.05 ശതമാനം കുറവ് പലിശയ്ക്കാണ് ഇഡിസിയുടെ വായ്പ. വില പേശിയാൽ പലിശ കുറയ്ക്കാൻ കഴിയുമെന്നാണ് ഇതു തെളിയിക്കുന്നതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
RELATED STORIES
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTഖത്തറില്‍ മലയാളി യുവാവ് വാഹനം ഓടിക്കുന്നതിനിടെ മരിച്ചു
29 March 2023 4:42 AM GMTചാലക്കുടിയില്‍ വാഹനാപകടം; രണ്ട് സ്ത്രീകള്‍ മരിച്ചു; ഒരാളുടെ നില...
29 March 2023 4:30 AM GMTആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടി
28 March 2023 5:54 PM GMTആണ്‍കുട്ടികളുടെ ചേലാകര്‍മം നിരോധിക്കണം; ഹരജി ഹൈക്കോടതി തള്ളി
28 March 2023 5:49 PM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT