കോഴിക്കോട് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വോട്ട് തേടി കേന്ദ്രമന്ത്രി
നുസ്രത്ത് ജഹാനെ പിന്തുണയ്ക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്തേവാല പറഞ്ഞു. നുസ്രത്തിന്റെ പ്രചാരണത്തിനെത്തിയ അത്തേവാല കോഴിക്കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

കോഴിക്കോട്: എന്‍ഡിഎ സ്ഥാനാര്‍ഥി ഉണ്ടായിരിക്കേ കോഴിക്കോട് സ്വതന്ത്ര സ്ഥാനാര്‍ത്ഥി നുസ്രത്ത് ജഹാനുവേണ്ടി വോട്ടു ചോദിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല. വോട്ടു ചോദിച്ചതാവട്ടെ മോദിയുടെ വികസന അവകാശവാദങ്ങളുയര്‍ത്തി. നുസ്രത്ത് ജഹാനെ പിന്തുണയ്ക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്തേവാല പറഞ്ഞു. നുസ്രത്തിന്റെ പ്രചാരണത്തിനെത്തിയ അത്തേവാല കോഴിക്കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപിയുടെ പ്രകാശ് ബാബു മല്‍സരിക്കുന്നുണ്ടെന്നിരിക്കേ എന്‍ഡിഎ സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കുവേണ്ടി വോട്ടര്‍ഭ്യര്‍ത്ഥിച്ചിരിക്കുന്നത് കൗതുകകരമായി.
എന്തുകൊണ്ടാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാതെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണ നല്‍കുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ നുസ്രത്തിനോ അത്തേവാലയ്‌ക്കോ കഴിഞ്ഞില്ല. കഴിഞ്ഞ 17 വര്‍ഷമായി തനിക്ക് പരിചയമുള്ളയാളാണ് അത്തേവാലയെന്ന് വാര്‍ത്താസമ്മേളനത്തില്‍ നുസ്രത്ത് പറഞ്ഞു. കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ സൗത്ത് ഇന്ത്യ കൊമേഴ്‌സ്യല്‍ ഹെഡായിരുന്നു താനെന്നും അതിനാല്‍ പല മന്ത്രിമാരേയും തനിക്ക് പരിചയമുണ്ടെന്നും അവര്‍ പറഞ്ഞു.
എംപിയായാല്‍ എനിക്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്ന് കണ്ടായിരിക്കാം റിപ്പബ്ലിക് പാര്‍ട്ടി ഓഫ് ഇന്ത്യ തന്നെ പിന്തുണയ്ക്കുന്നത്. ജെഡിയുവും തനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
RELATED STORIES
സ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMT