Kerala

മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ്: മൂന്നാമനെ തിരിച്ചറിഞ്ഞെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഇയാളുടെ പേര് സര്‍ക്കാര്‍ കോടതിയില്‍ വെളിപ്പെടുത്തിയില്ല ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിക്കവെയാണ് മുന്നാം പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടന്ന് സര്‍ക്കാര്‍ അറിയിച്ചത് . പോലിസ് പരിശോധനക്കിടെ മൂന്നാമന്‍ ഓടിപ്പോവുകയായിരുന്നു. രണ്ട് പ്രതികളുടെയും റിമാന്‍ഡ് കാലാവധി നീട്ടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യാപേക്ഷ കൂടുതല്‍ വാദത്തിനായി ബുധനാഴ്ചത്തേക്ക് മാറ്റി

മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ്: മൂന്നാമനെ തിരിച്ചറിഞ്ഞെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
X

കൊച്ചി: മാവോവാദി ബന്ധം ആരോപിച്ച്് പോലിസ് അറസ്റ്റു ചെയ്ത സിപി എം പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.എന്നാല്‍ ഇയാളുടെ പേര് സര്‍ക്കാര്‍ കോടതിയില്‍ വെളിപ്പെടുത്തിയില്ല ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിക്കവെയാണ് മുന്നാം പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടന്ന് സര്‍ക്കാര്‍ അറിയിച്ചത് .

പോലിസ് പരിശോധനക്കിടെ മൂന്നാമന്‍ ഓടിപ്പോവുകയായിരുന്നു. രണ്ട് പ്രതികളുടെയും റിമാന്‍ഡ് കാലാവധി നീട്ടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യാപേക്ഷ കൂടുതല്‍ വാദത്തിനായി ബുധനാഴ്ചത്തേക്ക് മാറ്റി. യുഎപിഎ നിയമപ്രകാരമാണ് താഹ ഫസല്‍ , അലന്‍ ഷുഹൈബ് എന്നിവര്‍ക്കെതിരെ പോലിസ് കേസെടുത്തിട്ടുള്ളത്. ഇരുവരും നേരത്തെ ജാമ്യം തേടി കോഴിക്കോട് സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഇത് തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it