Kerala

മലയാളി യുവതി ദുബയില്‍ കുത്തേറ്റു മരിച്ചു

മലയാളി യുവതി ദുബയില്‍ കുത്തേറ്റു മരിച്ചു
X

ദുബയ്: മലയാളി യുവതി ദുബയില്‍ കുത്തേറ്റ് മരിച്ചു. കൊല്ലം തിരുമുല്ലക്കരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ സി വിദ്യാചന്ദ്രന്‍(39) ആണ് മരിച്ചത്. അല്‍ഖൂസിലെ താമസ സ്ഥലത്ത് ഇന്നു രാവിലെയാണ് സംഭവം. വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ഭര്‍ത്താവ് വിജേഷിന്റെ കുത്തേറ്റാണ് വിദ്യ മരിച്ചതെന്നാണ് വിവരം. വിജേഷിനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിദ്യയും വിജേഷും തമ്മില്‍ കുടുംബ വഴക്കുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ അറിയിച്ചു. ചന്ദ്രികയാണു വിദ്യയുടെ മാതാവ്.

Next Story

RELATED STORIES

Share it