Kerala

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ്: എൽഡിഎഫ്- 21, യുഡിഎഫ്- 17

യുഡിഎഫിൽ നിന്നും എൽഡിഎഫ് 7 ഉം എൽഡിഎഫിൽ നിന്ന് യുഡിഎഫ് 10 ഉം ബിജെപി ഒന്നും സ്വതന്ത്രൻ ഒന്നും സീറ്റുകൾ പിടിച്ചെടുത്തു. സ്വതന്ത്രനിൽ നിന്നും ഒരു സീറ്റ് എൽഡിഎഫ് നേടി.

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ്: എൽഡിഎഫ്- 21, യുഡിഎഫ്- 17
X

തിരുവനന്തപുരം: സംസ്ഥാനത്തെ 44 തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 21ഉം യുഡിഎഫ് 17ഉം ബിജെപി 5ഉം സ്വതന്ത്രൻ ഒരു സീറ്റും നേടി.

യുഡിഎഫിൽ നിന്നും എൽഡിഎഫ് 7 ഉം എൽഡിഎഫിൽ നിന്ന് യുഡിഎഫ് 10 ഉം ബിജെപി ഒന്നും സ്വതന്ത്രൻ ഒന്നും സീറ്റുകൾ പിടിച്ചെടുത്തു. സ്വതന്ത്രനിൽ നിന്നും ഒരു സീറ്റ് എൽഡിഎഫ് നേടി.

ചിറയക്കോട്, ഇടമൺനില, മാർക്കറ്റ് വാർഡ്, നെല്ലിയ്ക്കമൺ, മുത്തുപറമ്പ്, എലിക്കുളം, സൊസൈറ്റിപ്പടി എന്നീ വാർഡുകളാണ് യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തത്. പനയംകോട്, വെള്ളംകുടി, ഓണമ്പലം, വെട്ടിയാർ, മോർകാട്, ഇരുമാപ്ര, കിടങ്ങൂർ, കിള്ളിമംഗലം പടിഞ്ഞാറ്റുമുറി, പൂപ്പത്തിവടക്ക്, ചേറ്റുവ എന്നീ വാർഡുകൾ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിൽ നിന്നും റ്റി ഡി അമ്പലം വാർഡ് ബിജെപിയും എൽഡിഎഫ് സ്വതന്ത്രനിൽ നിന്ന് വലവൂർ ഈസ്റ്റ് സ്വതന്ത്രനും നേടി. എൽഡിഎഫ് 24 യുഡിഎഫ് 15 ബിജെപി 4 സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയായിരുന്നു നിലവിലെ കക്ഷിനില.

എൽഡിഎഫ് വിജയിച്ച വാർഡ്, സ്ഥാനാർഥി, പാർട്ടി, ഭൂരിപക്ഷം എന്നക്രമത്തിൽ

തിരുവനന്തപുരം - കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് - കോട്ടുക്കോണം - ശ്രീകല എൽ (സിപിഎം)- 57, അമ്പൂരി ഗ്രാമപഞ്ചായത്ത് - ചിറയക്കോട് - ബാബു ജോസഫ് (സിപിഐ)- 183, നാവായിക്കുളം ഗ്രാമപഞ്ചായത്ത് - ഇടമൺനില - നജീം എം(സിപിഎം)- 108, മാറനല്ലൂർ ഗ്രാമപഞ്ചായത്ത് - കണ്ടല - നസീറ ബി(സി പിഎം)- 190, കൊല്ലം - അഞ്ചൽ ഗ്രാമപഞ്ചായത്ത് - മാർക്കറ്റ് വാർഡ് - നസീമ ബീവി സലിം (സിപിഎം)- 46, കടക്കൽ ഗ്രാമപഞ്ചായത്ത് - തുമ്പോട് - ജെ എം മർഫി(സിപിഎം) - 287, ഇട്ടിവ ഗ്രാമപഞ്ചായത്ത് - നെടുംപുറം - ബി ബൈജു (സിപിഎം) - 480, പത്തനംതിട്ട - റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് - നെല്ലിയ്ക്കമൺ - മാത്യൂസ് എബ്രഹാം(സിപിഎം സ്വതന്ത്രൻ) - 38, ആലപ്പുഴ - കുത്തിയതോട് ഗ്രാമപഞ്ചായത്ത് - മുത്തുപറമ്പ് - ഷിയാദ് കെ എസ് (സിപിഐ) - 76, കായംകുളം മുനിസിപ്പാലിറ്റി - വെയർ ഹൗസ് - എ ഷിജി (സിപിഐ) - 73, പാലമേൽ ഗ്രാമപഞ്ചായത്ത് - മുകുളവിള - ധർമ്മപാലൻ(സിപിഎം) - 176, കോട്ടയം - പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് - എലിക്കുളം - റോസ്മി ജോബി (എൽഡിഎഫ് സ്വതന്ത്രൻ) - 566, ഇടുക്കി - മാങ്കുളം ഗ്രാമപഞ്ചായത്ത് - ആനക്കുളം നോർത്ത് - സുനീഷ്(സിപിഎം) - 147, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് - കാന്തല്ലൂർ - ആർ രാധാകൃഷ്ണൻ(സിപിഎം)- 150, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് - മണക്കാട് - ഷീന ഹരിദാസ് (എൽഡിഎഫ് സ്വതന്ത്ര) - 265, എറണാകുളം - നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് - സൊസൈറ്റിപ്പടി - എം അബ്ദുൽ അസീസ് (സിപിഎം) - 270, പാലക്കാട് - കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് - നാട്ടുകൽ - വനജ കണ്ണൻ(ജെഡിഎസ്) - 128, മലപ്പുറം - ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് - കളപ്പാറ - ശഹർബാൻ വി(സിപിഎം) - 106, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി - കീഴ്ച്ചിറ - ശ്യാമള വേപ്പല്ലൂർ(സിപിഎം) - 71, കോഴിക്കോട് - കൊടുവള്ളി മുനിസിപ്പാലിറ്റി - വാരിക്കുഴിത്താഴം - അനിത അരീക്കോട്ടിൽ(സിപിഎം) - 306, വയനാട് - മുട്ടിൽ ഗ്രാമപഞ്ചായത്ത് - മാണ്ടാട് - അബ്ദുള്ള(സിപിഎം)- 177.

യുഡിഎഫ് വിജയിച്ചവ: തിരുവനന്തപുരം - കാട്ടാക്കട ഗ്രാമപഞ്ചായത്ത് - പനയംകോട് - ആർ ജോസ്(ഐഎൻസി) - 67, കല്ലറ ഗ്രാമപഞ്ചായത്ത് - വെള്ളംകുടി - ശിവദാസൻ(ഐഎൻസി) - 143, കൊല്ലം - കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത് - ഓണമ്പലം - സിന്ധു പ്രസാദ്(ഐഎൻസി) - 137, ആലപ്പുഴ - മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് - വെട്ടിയാർ - സുരേഷ് കുമാർ(ഐഎൻസി) - 564, കോട്ടയം - തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് - മോർകാട് - മായ മുരളി(ഐഎൻസി) - 315, മൂന്നിലവ് ഗ്രാമപഞ്ചായത്ത് - ഇരുമാപ്ര - ഡോളി ഐസക് (കെസി(എം)) - 64, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് - കിടങ്ങൂർ - ജോസ് തടത്തിൽ(കെസി(എം)) - 1170, മണിമല ഗ്രാമപഞ്ചായത്ത് - പൂവത്തോലി - ജേക്കബ് എം സി(കെസി(എം)) - 39, ഇടുക്കി - ഉപ്പുതറ ഗ്രാമപഞ്ചായത്ത് - കാപ്പിപ്പതാൽ - നിക്‌സൺ(ഐഎൻസി) - 268, എറണാകുളം - മഴുവന്നൂർ ഗ്രാമപഞ്ചായത്ത് - നെല്ലാട് - സീബ വർഗ്ഗീസ്(ഐഎൻസി) - 627, തൃശൂർ - പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് - കിള്ളിമംഗലം പടിഞ്ഞാറ്റുമുറി - ആസിയ(ഐഎൻസി) - 183, തൃശൂർ - കോലഴി ഗ്രാമപഞ്ചായത്ത് - കോലഴി നോർത്ത് - സുരേഷ് കുമാർ(ഐഎൻസി) - 165, തൃശൂർ - പൊയ്യ ഗ്രാമപഞ്ചായത്ത് - പൂപ്പത്തി വടക്ക് - സജിത ടൈറ്റസ്(ഐഎൻസി)- 42, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് - ചേറ്റുവ - നൗഷാദ് കൊട്ടിലിങ്ങൽ(ഐഎൻസി) - 730, മലപ്പുറം - ആനക്കയം ഗ്രാമപഞ്ചായത്ത് - നരിയാട്ടുപാറ - മുഹമ്മദ് ഹനീഫ(ഐയുഎംഎൽ) - 631, മലപ്പുറം - ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് - വട്ടപ്പറമ്പ് - ഹൈദരാലി(ഐയുഎംഎൽ) - 798, മലപ്പുറം - മംഗലം ഗ്രാമപഞ്ചായത്ത് - കൂട്ടായി ടൗൺ - സി എം റ്റി സീതി(ഐയുഎംഎൽ) - 106.

ബി.ജെ.പി വിജയിച്ചവ: തിരുവനന്തപുരം - മാറനല്ലൂർ ഗ്രാമപഞ്ചായത്ത് - കുഴിവിള - ഹേമ ശേഖരൻ - 26, ആലപ്പുഴ - ചേർത്തല മുനിസിപ്പാലിറ്റി - റ്റിഡി അമ്പലം വാർഡ് - സുരേഷ് കുമാർ വി എ - 38, ഇടുക്കി - തൊടുപുഴ മുനിസിപ്പാലിറ്റി - മുനിസിപ്പൽ ഓഫീസ് വാർഡ് - മായ ദിനു - 429, പാലക്കാട് - മലമ്പുഴ ഗ്രാമപഞ്ചായത്ത് - കടുക്കാക്കുന്നം ഈസ്റ്റ് - സൗമ്യ സതീഷ് - 55, കണ്ണൂർ - ധർമ്മടം ഗ്രാമപഞ്ചായത്ത് - കോളനി കിഴക്കേപാലയാട് - ദിവ്യ ചെല്ലാത്ത് - 56.

സ്വതന്ത്രൻ വിജയിച്ചത്: കോട്ടയം - കരൂർ ഗ്രാമപഞ്ചായത്ത് - വലവൂർ ഈസ്റ്റ് - രാജേഷ് - 33.

Next Story

RELATED STORIES

Share it