16 കാരിയെ പീഡിപ്പിച്ചെന്ന കേസ്; എല്‍ഡിഎഫ് കൗണ്‍സിലര്‍ ഷംസുദ്ദീനെതിരേ ലുക്ക് ഔട്ട് നോട്ടീസ്
മലപ്പുറം പോലിസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. 16 വയസുകാരിയെ ഒരുവര്‍ഷമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഇയാള്‍ക്കെതിരായ പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരുന്നത്. ഷംസുദ്ദീന്‍ വിദേശത്തേക്ക് കടന്നുവെന്നാണ് പോലിസിന് കിട്ടിയ സൂചന.

മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി എല്‍ഡിഎഫ് നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീനെതിരേ പോലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മലപ്പുറം പോലിസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. 16 വയസുകാരിയെ ഒരുവര്‍ഷമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഇയാള്‍ക്കെതിരായ പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരുന്നത്. ഷംസുദ്ദീന്‍ വിദേശത്തേക്ക് കടന്നുവെന്നാണ് പോലിസിന് കിട്ടിയ സൂചന. വളാഞ്ചേരി നഗരസഭ 32ാം വാര്‍ഡിലെ എല്‍ഡിഎഫിന്റെ സ്വതന്ത്രകൗണ്‍സിലറാണ് ഷംസുദ്ദീന്‍ നടക്കാവില്‍.
16 വയസുകാരി ഒരാഴ്ച മുമ്പാണ് ഇയാള്‍ക്കെതിരേ ചൈല്‍ഡ് ലൈന് പരാതി നല്‍കിയത്. ഇതറിഞ്ഞ ഷംസുദ്ദീന്‍ ഒളിവില്‍ പോയി. ഇയാള്‍ മലേഷ്യയിലേക്കോ തായ്‌ലന്റലേക്കോ കടന്നുവെന്നാണ് പോലിസ് കരുതുന്നത്. ഈ രണ്ട് രാജ്യങ്ങളിലും ഷംസുദ്ദീന് ചില ബിസിനസ് ബന്ധങ്ങളുണ്ട്. പ്രതിയെ ഒളിവില്‍ പോവാന്‍ മന്ത്രി കെ ടി ജലീല്‍ സഹായിച്ചെന്ന ആരോപണവുമായി വി ടി ബല്‍റാം എംഎല്‍എയും മുസ്‌ലിം ലീഗും രംഗത്തെത്തിയിരുന്നു. മന്ത്രിയും ഷംസുദ്ദീനും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചില ഫോട്ടോകളും വി ടി ബല്‍റാം ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടു. നിയമസഭാ ഭാഷാസമിതി നടത്തിയ അഖിലേന്ത്യാ പര്യടനത്തില്‍ മന്ത്രിക്കൊപ്പം ഷംസുദ്ദീനും പങ്കെടുത്തിട്ടുണ്ട്. അതേസമയം, പ്രതിയെ ഒളിവില്‍ പോവാന്‍ താന്‍ സഹായിച്ചിട്ടില്ലെന്നായിരുന്നു ആരോപണത്തോടുള്ള മന്ത്രി കെ ടി ജലീലിന്റെ മറുപടി.
RELATED STORIES
സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTജയ് ശ്രീറാം വിളിക്കാത്തതിന് ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:15 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMT