Sub Lead

മദ്യപിച്ച് കാര്‍ ഓടിച്ച് ലോട്ടറി വില്‍പ്പനക്കാരനെ ഇടിച്ചിട്ടു; നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു പിടിയില്‍

മദ്യപിച്ച് കാര്‍ ഓടിച്ച് ലോട്ടറി വില്‍പ്പനക്കാരനെ ഇടിച്ചിട്ടു; നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു പിടിയില്‍
X

കോട്ടയം: മദ്യലഹരിയില്‍ വാഹനമോടിച്ച സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് പ്രഭു വഴിയാത്രക്കാരനെ ഇടിച്ചിട്ടു. അപകടത്തെ ചോദ്യം ചെയ്ത നാട്ടുകാരെയും തടയാന്‍ എത്തിയ പോലിസിനെയും പ്രതി ആക്രമിച്ചു. ഒടുവില്‍ ചിങ്ങവനം പോലിസ് ഇയാളെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എംസി റോഡില്‍ നാട്ടകം ഗവ. കോളജിനു സമീപത്താണ് സംഭവം. കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാര്‍ഥ് ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ലോട്ടറി വില്‍പനക്കാരനായ കാല്‍നടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഇദ്ദേഹം ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ സിദ്ധാര്‍ഥുമായി വാക്കുതര്‍ക്കമുണ്ടായി. നാട്ടുകാരെ അസഭ്യം പറഞ്ഞതോടെ സംഘര്‍ഷമുണ്ടാവുകയായിരുന്നു.

Next Story

RELATED STORIES

Share it