Sub Lead

റായ്പൂരിലെ മാളിലെ ക്രിസ്തുമസ് അലങ്കാരങ്ങള്‍ നശിപ്പിച്ചു

റായ്പൂരിലെ മാളിലെ ക്രിസ്തുമസ് അലങ്കാരങ്ങള്‍ നശിപ്പിച്ചു
X

റായ്പൂര്‍: ഛത്തീസ്ഗഡിലെ റായ്പൂരിലെ മാളില്‍ അതിക്രമിച്ചു കയറിയ സംഘം ക്രിസ്തുമസ് അലങ്കാരങ്ങള്‍ നശിപ്പിച്ചു. വടികളും മറ്റുമായെത്തിയ ആള്‍ക്കൂട്ടമാണ് മാഗ്നെറ്റോ മാളില്‍ എത്തി ആക്രമണം അഴിച്ചുവിട്ടത്. ക്രിസ്ത്യാനികള്‍ ഹിന്ദുക്കളെ മതം മാറ്റുന്നുവെന്ന് ആരോപിച്ച് ഇന്നലെ നടത്തിയ ഛത്തീസ്ഗഡ് ബന്ദിനെ പിന്തുണക്കുന്നവരാണ് ആക്രമണം നടത്തിയത്. ഏകദേശം 80-90 പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. അക്രമം തടയാന്‍ ശ്രമിച്ച സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് മര്‍ദ്ദനവുമേറ്റു. മതപരിവര്‍ത്തന വിരുദ്ധ ബന്ദിന് തങ്ങള്‍ അനുകൂലമാണെങ്കിലും ഇത്തരം ആക്രമണത്തിന് എതിരാണെന്ന് ഒരു മാള്‍ ജീവനക്കാരന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it