വിരലില്‍ മഷി പുരട്ടിയെങ്കിലും വോട്ടു ചെയ്യാനാവാതെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മടങ്ങി
എറണാകുളം ലോക് സഭാ മണ്ഡലത്തിലെ വോട്ടറായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എറണാകുളം മാര്‍ക്കറ്റ് റോഡിലെ സെന്റ് മേരിസ് സ്‌കൂളിലെ ബൂത്തിലായിരുന്നു വോട്ട്.കഴിഞ്ഞ ദിവസം അന്തരിച്ച സത്‌നാം രൂപതയുടെ മുന്‍ ബിഷപ് എബ്രഹാം മറ്റത്തിന്റെ സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ കര്‍ദിനാളിന് പോകേണ്ടിയിരുന്ന ഫ്‌ളൈറ്റ് 10.30 നായിരുന്നു.ഇതേ തുടര്‍ന്ന് അദ്ദേഹം വോട്ടു ചെയ്യാന്‍ രാവിലെ 6.45 നു തന്നെ ബുത്തിലെത്തി. ആദ്യ വോട്ടറായി തന്നെ ബുത്തിനുള്ളില്‍ പ്രവേശിച്ച് വിരലില്‍ മഷി പുരട്ടി വോട്ടിംഗ് മെഷീനടുത്തെത്തി വോട്ടു ചെയ്യാന്‍ ശ്രമിച്ചെങ്കിലും മെഷീന്‍ കേടായി.

കൊച്ചി: ആദ്യ വോട്ടറായി ബുത്തില്‍ എത്തി വിരലില്‍ മഷി പുരട്ടിയെങ്കിലും മെഷീന്‍ പണിമുടക്കിയതോടെ വോട്ടു ചെയ്യാനാവാതെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മടങ്ങി.എറണാകുളം ലോക് സഭാ മണ്ഡലത്തിലെ വോട്ടറായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എറണാകുളം മാര്‍ക്കറ്റ് റോഡിലെ സെന്റ് മേരിസ് സ്‌കൂളിലെ ബൂത്തിലായിരുന്നു വോട്ട്. കഴിഞ്ഞ ദിവസം അന്തരിച്ച സത്‌നാം രൂപതയുടെ മുന്‍ ബിഷപ് എബ്രഹാം മറ്റത്തിന്റെ സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ കര്‍ദിനാളിന് പോകേണ്ടിയിരുന്ന ഫ്‌ളൈറ്റ് 10.30 നായിരുന്നു.കൊച്ചിയില്‍ വെച്ചായിരുന്നു ബിഷപ് എബ്രഹാം മറ്റം അന്തരിച്ചത്. അദ്ദേഹത്തിന്റെ സംസ്‌കാരം നടത്തുന്നത് സത്‌നയിലാണ്. ഇവിടെ നിന്നും മൃതദേഹത്തിനൊപ്പം കര്‍ദിനാളിനും പോകേണ്ടിയിരുന്നു. ഇതേ തുടര്‍ന്ന്് അദ്ദേഹം വോട്ടു ചെയ്യാന്‍ രാവിലെ 6.45 നു തന്നെ ബുത്തിലെത്തി. ആദ്യ വോട്ടറായി തന്നെ ബുത്തിനുള്ളില്‍ പ്രവേശിച്ച് വിരലില്‍ മഷി പുരട്ടി വോട്ടിംഗ് മെഷീനടുത്തെത്തി വോട്ടു ചെയ്യാന്‍ ശ്രമിച്ചെങ്കിലും മെഷീന്‍ കേടായി.തുടര്‍ന്ന് ഇത് പരിഹരിക്കാന്‍ ശ്രമം തുടര്‍ന്നു. 8.15 വരെ കര്‍ദിനാള്‍ വോട്ടു ചെയ്യാന്‍ കാത്തു നിന്നെങ്കിലും മെഷീന്‍ തകരാറ് പരിഹരിക്കപ്പെട്ടില്ല. ഇതോടെ 10.30 ന്റെ ഫ്‌ളൈറ്റില്‍ പോകേണ്ടയിരുന്നതിനാല്‍ കര്‍ദിനാള്‍ വോട്ടു ചെയ്യാതെ മടങ്ങുകയായിരുന്നു. 9.15 ഓടെയാണ് ഇവിടുത്തെ മെഷീന്‍ തകരാറ് പരിഹരിച്ച് വോട്ടിംഗിന് സജ്ജമായത്.കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കൊപ്പം വരാപ്പുഴ അതിരുപത മുന്‍ ആര്‍ച്ച് ബിഷപ് ഫ്രാന്‍സിസ് കല്ലറയ്ക്കലും ഉണ്ടായിരുന്നു. അദ്ദേഹം മെഷീന്‍ തകരാറു പരിഹരിച്ച് ശേഷം വോട്ടു ചെയ്താണ് മടങ്ങിയത്.
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT