Kerala

കോണ്‍ഗ്രസിന്റെ മുഖ്യ ശത്രു ബിജെപി തന്നെ; മുഖ്യമന്ത്രിയുടെ പരാമര്‍ശം അടിസ്ഥാന രഹിതം: ഉമ്മന്‍ ചാണ്ടി

ദക്ഷിണേന്ത്യയിലെ സംസ്ഥാനത്ത് നിന്നും മല്‍സരിച്ച് ബിജെപിക്കെതിരെ ശക്തമായ പോരാട്ടം നടത്താനാണ് ശ്രമിക്കുന്നത്.രാഹുല്‍ ഗാന്ധി മല്‍സരിക്കുന്നത് വയനാട്ടിലെ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റില്‍ നിന്നാണ്.കോണ്‍ഗ്രസിനാണ് അവിടെ ഏറ്റവും അധികം സ്വാധീനം ഉള്ളത്.പിന്നെങ്ങനെയാണ് അത് തെറ്റായ സന്ദേശം നല്‍കുന്നതെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.

കോണ്‍ഗ്രസിന്റെ മുഖ്യ ശത്രു ബിജെപി തന്നെ; മുഖ്യമന്ത്രിയുടെ പരാമര്‍ശം അടിസ്ഥാന രഹിതം: ഉമ്മന്‍ ചാണ്ടി
X

കൊച്ചി: കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപിയാണെന്നും രാഹുല്‍ ഗാന്ധി വയനാട്ടില്‍ ഇടതുപക്ഷത്തിനെതിരെ മല്‍സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം അടിസ്ഥാന രഹിതമാണെന്നും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യയിലെ സംസ്ഥാനത്ത് നിന്നും മല്‍സരിച്ച് ബിജെപിക്കെതിരെ ശക്തമായ പോരാട്ടം നടത്താനാണ് ശ്രമിക്കുന്നത്.രാഹുല്‍ ഗാന്ധി മല്‍സരിക്കുന്നത് വയനാട്ടിലെ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റില്‍ നിന്നാണ്.കോണ്‍ഗ്രസിനാണ് അവിടെ ഏറ്റവും അധികം സ്വാധീനം ഉള്ളത്.പിന്നെങ്ങനെയാണ് അത് തെറ്റായ സന്ദേശം നല്‍കുന്നതെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.കേരളത്തിലെ വയനാട്ടില്‍ നി്ന്നും രാഹുല്‍ ഗാന്ധി മല്‍സരിക്കുന്നത് ദക്ഷിണേന്ത്യയാകെ ഗുണം ചെയ്യും.അത് മനസിലാക്കണം.

രാഹുല്‍ ഗാന്ധി മല്‍സരിക്കാന്‍ എത്തുന്നതോടെ കോണ്‍ഗ്രസിന്റെ മുഖ്യ ശത്രു ഇടതുപക്ഷമാണെന്ന് വ്യക്തമായെന്നാണ് കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപിയാണ്.ബിജെപിക്കെതിരയും നരേന്ദ്രമോദിക്കെതിരെയുമാണ്് ശക്തമായ പോരാട്ടം നടത്തുന്നത്.രാജസ്ഥാനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അവിടെ കാര്യമായ സ്വാധീനമില്ലെന്നറിഞ്ഞിട്ടു പോലും അവിടെ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ ഇവര്‍ തയാറായില്ല.കാര്യമായി ഇവര്‍ക്ക് വോട്ടില്ലെങ്കിലും നാലു നിയോജകമണ്ഡലങ്ങളില്‍ ബിജെപി ജയിച്ചത് ജനാധിപത്യ മതേതര വോട്ടുകള്‍ ഭിന്നിച്ചതിനാലാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ബിജെപിയോടുള്ള നയത്തിലും സമീപനത്തിലും കോണ്‍ഗ്രസിന് ഒരു ആശയക്കുഴപ്പവുമില്ല. വ്യക്തതയുള്ള സമീപനമാണ് കോണ്‍ഗ്രസിന്റേത്.എന്നാല്‍ അത്തരത്തില്‍ ഒരു നിലപാടെടുക്കാന്‍ പലപ്പോഴും സാധിക്കാതെ പോയിട്ടുള്ളത് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കാണ്.ദേശാഭിമാനിയില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെ അവഹേളിക്കുന്ന വിധത്തിലുള്ള എഡിറ്റോറിയലാണ് വന്നത്. ആ ഭാഷയില്‍ മറുപടി പറയാന്‍ തനിക്ക് കഴിയില്ല.ബിജെപിയുടെ അതേ സംസ്‌കാരമാണ് അതിലുള്ളതെന്നും ഇതിനുള്ള മറുപടി കേരളത്തിലെ ജനങ്ങള്‍ നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.രാഹുല്‍ ഗാന്ധി ഹിന്ദുക്കളെ പേടിച്ചോടിയെന്ന് നരേന്ദ്രമോഡിയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണ്.വയനാട്ടില്‍ 52 ശതമാനം ഹിന്ദുസമുദായത്തില്‍ പെട്ടവരാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.


Next Story

RELATED STORIES

Share it