രണ്ടു സീറ്റ്; പ്രതീക്ഷ വിടാതെ സംഘ പരിവാര്‍
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും പത്തനംതിട്ടയില്‍ കെ സുരേന്ദ്രനും വിജയിക്കുമെന്നാണ് യോഗം വിലയിരുത്തിയത്.ശബരി മല വിഷയം ലോക് സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്നും ഇതിന്റെ ഗുണം ബിജെപി സ്ഥാനാര്‍ഥികള്‍ക്കും ലഭിച്ചിട്ടുണ്ടെന്നുമാണ് ഈ പ്രതീക്ഷയുടെ അടിസ്ഥാനം.മുന്‍ വര്‍ഷങ്ങള്‍ അപേക്ഷിച്ച് ഇത്തവണത്തെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പൊതുവേ ബിജെപി സ്ഥാനാര്‍ഥികള്‍ നല്ല രീതിയില്‍ തന്നെ മുന്നേറ്റം നടത്തുമെന്നും യോഗം വിലയിരുത്തി

കൊച്ചി: ലോക് സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയും തിരുവനന്തപുരവും ബിജെപി നേടുമെന്ന് കൊച്ചിയില്‍ ചേര്‍ന്ന സംഘപരിവാര്‍ നേതൃയോഗത്തിന്റെ വിലയിരുത്തല്‍. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും പത്തനംതിട്ടയില്‍ കെ സുരേന്ദ്രനും വിജയിക്കുമെന്നാണ് യോഗം വിലയിരുത്തിയത്.ശബരി മല വിഷയം ലോക് സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്നും ഇതിന്റെ ഗുണം ബിജെപി സ്ഥാനാര്‍ഥികള്‍ക്കും ലഭിച്ചിട്ടുണ്ടെന്നുമാണ് ഈ പ്രതീക്ഷയുടെ അടിസ്ഥാനം.മുന്‍ വര്‍ഷങ്ങള്‍ അപേക്ഷിച്ച് ഇത്തവണത്തെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പൊതുവേ ബിജെപി സ്ഥാനാര്‍ഥികള്‍ നല്ല രീതിയില്‍ തന്നെ മുന്നേറ്റം നടത്തുമെന്നും യോഗം വിലയിരുത്തി.
തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മല്‍സരിച്ച സുരേഷ് ഗോപി നല്ല മല്‍സരമാണ് കാഴ്ചവെച്ചതെന്നും വിജയ സാധ്യതതള്ളിക്കളയനാവില്ലെന്നും പാലക്കാടും ജയസാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി.യുഡിഎഫിന് അനുകൂലമായി ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണമുണ്ടായതായി സംശയം ഉണ്ടെന്നും പല മണ്ഡലങ്ങളിലും യുഡിഎഫിന് അനുകൂലമായ രീതിയില്‍ ന്യൂനപക്ഷ ഏകീകരണമുണ്ടായി എന്നും തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കള്‍ വിശദീകരിച്ചു എന്ന റിയു ന്നു. ചില മണ്ഡലങ്ങളില്‍ ക്രിസ്ത്യന്‍,മുസ് ലിം വിഭാഗങ്ങളുടെ ഏകീകരണ മുണ്ടായപ്പോള്‍ മറ്റു ചില മണ്ഡലങ്ങളില്‍ ഹിന്ദു വിഭാഗത്തിന്റെ ഏകീകരണവും ഉണ്ടായിട്ടുണ്ട്. ഹിന്ദു വിഭാഗത്തിന്റെ ഏകീകരണം ബിജെപിക്ക് ഗുണമായി മാറുമെന്നാണ് യോഗം വിലയിരുത്തിയതെന്നുമാണ് അറിയുന്നത്.
യോഗത്തില്‍ സംഘപരിവാര സംസ്ഥാന നേതാക്കളും പോഷക സംഘടനകളുടെ ഭാരവാഹിക ളും സ്ഥാനാര്‍ഥികളായിരുന്ന കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും യോഗത്തില്‍ പങ്കെടുത്തു. അതേ സമയം ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള യോഗത്തില്‍ പങ്കെടുത്തില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ കാരണമാണ് പിള്ള യോഗത്തില്‍ എത്താത്തിരുന്നതു എന്നാണ് അറിയിച്ച വിവരം
RELATED STORIES
യൂറോ കപ്പ് യോഗ്യത 2024; ഫ്രാന്സ് രക്ഷപ്പെട്ടു; നെതര്ലന്റസിന് ജയം
28 March 2023 4:46 AM GMTസ്റ്റാംഫോഡ് ബ്രിഡ്ജില് ബാങ്ക് വിളിച്ചു; ആയിരങ്ങള് നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്ഡോയ്ക്ക് ഡബിള്; യൂറോ കപ്പ് യോഗ്യതയില് പറങ്കികള്ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര് ആരാധികയുടെ ഉത്തരപേപ്പര് വൈറലായ സംഭവത്തില് അന്വേഷണം
26 March 2023 9:12 AM GMTയുറോ യോഗ്യത; സ്പെയിനിനും തുര്ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി...
26 March 2023 5:24 AM GMTമൊറോക്കോ കരുത്തിന് മുന്നില് കാനറികളും വീണു
26 March 2023 5:13 AM GMT