തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ഐക്യത്തിന് വേണ്ടി ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുമെന്ന് സിപിഐ എംഎല്‍ റെഡ് ഫ് ളാഗ്
ആഗോള വല്‍കരണ നയങ്ങള്‍ക്കും, വര്‍ഗീയ ഫാസിസത്തിനുമെതിരെ അണിനിരക്കുക, ജനവിരുദ്ധ മോദി സര്‍ക്കാരിനെ താഴേയിറക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് റെഡ് ഫ് ളാഗ് ഉയര്‍ത്തി പിടിക്കുന്നത്. മോദിയുടെ ഫാസിസ്റ്റ് വാഴ്ച്ചയെ തൂത്തെറിയുക എന്ന കാംപെയിനൊപ്പം രാജ്യത്ത് വിവിധ മേഖലകളിലായി നടപ്പിലാക്കേണ്ട 57 ആവശ്യങ്ങളും ബദല്‍ നയങ്ങളുംപ്രഖ്യാപനങ്ങളും അടങ്ങുന്ന തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയും പാര്‍ട്ടി പുറത്തിറക്കിയിട്ടുണ്ട്
കൊച്ചി: മോദി വിരുദ്ധ വികാരം ഉയര്‍ത്തി പിടിച്ച് ഇടതുപക്ഷ ഐക്യത്തിന് വേണ്ടി തിരഞ്ഞെടുപ്പിനായി ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുമെന്ന് സിപിഐ എംഎല്‍ റെഡ് ഫ് ളാഗ് സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ആഗോള വല്‍കരണ നയങ്ങള്‍ക്കു, വര്‍ഗീയ ഫാസിസത്തിനുമെതിരെ അണിനിരക്കുക, ജനവിരുദ്ധ മോദി സര്‍ക്കാരിനെ താഴേയിറക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പാര്‍ടി ഉയര്‍ത്തി പിടിക്കുന്നത്. മോദിയുടെ ഫാസിസ്റ്റ് വാഴ്ച്ചയെ തൂത്തെറിയുക എന്ന കാംപയിനൊപ്പം രാജ്യത്ത് വിവിധ മേഖലകളിലായി നടപ്പിലാക്കേണ്ട 57 ആവശ്യങ്ങളും ബദല്‍ നയങ്ങളുംപ്രഖ്യാപനങ്ങളും അടങ്ങുന്ന തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയും പാര്‍ട്ടി പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 20 ലോക്‌സഭാ മണ്ഡലങ്ങളിലും ഇടതുപക്ഷ സ്ഥാനാര്‍ഥികളുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുവാനും പാര്‍ട്ടി തീരുമാനിച്ചതായി നേതാക്കള്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറി എം എസ് ജയകുമാര്‍, പി എസ് ഉണ്ണിച്ചെക്കന്‍, ഫ്രെഡി കെ താഴത്ത്, ചാള്‍സ് ജോര്‍ജ് വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
കൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTഗോഹത്യ ആരോപിച്ച് മുസ് ലിം യുവതികളെ അറസ്റ്റ് ചെയ്തു
27 March 2023 12:00 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMT