Kerala

വോട്ടുചെയ്യാന്‍ മെഷിനു മുമ്പില്‍ എത്തിയ വൃദ്ധ കുഴഞ്ഞു വീണ് മരിച്ചു

ചാലക്കുടി ലോക് സഭാ മണ്ഡലത്തിലെ കാഞ്ഞൂര്‍ പാറപ്പുറത്ത് ബൂത്തില്‍ വോട്ടു ചെയ്യാനെത്തിയ പാറപ്പുറം വെളുത്തേപ്പിള്ളി ത്രേസ്യാമ്മ (79) ആണ് മരിച്ചത്

വോട്ടുചെയ്യാന്‍ മെഷിനു മുമ്പില്‍ എത്തിയ വൃദ്ധ കുഴഞ്ഞു വീണ് മരിച്ചു
X

കൊച്ചി: വോട്ടുചെയ്യാന്‍ മെഷിനു മുമ്പില്‍ എത്തിയ വൃദ്ധ കുഴഞ്ഞു വീണ് മരിച്ചു.ചാലക്കുടി ലോക് സഭാ മണ്ഡലത്തിലെ കാഞ്ഞൂര്‍ പാറപ്പുറത്ത് ബൂത്തില്‍ വോട്ടു ചെയ്യാനെത്തിയ പാറപ്പുറം വെളുത്തേപ്പിള്ളി ത്രേസ്യാമ്മ (79) ആണ് മരിച്ചത്.രാവിലെ വോട്ടു ചെയ്യാന്‍ എത്തിയ ത്രേസ്യാമ്മ ക്യൂ നിന്ന് വോട്ടു ചെയ്യുന്നതിനായി വിരലില്‍ മഷി പുരട്ടി.തുടര്‍ന്ന് വോട്ടു ചെയ്യുന്നതിനായി വോട്ടിംഗ് യന്ത്രത്തിനു മുന്നിലെത്തിയപ്പോള്‍ പെട്ടന്നു കുഴഞ്ഞു വീഴുകയായിരുന്നു.തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല

Next Story

RELATED STORIES

Share it