ആലപ്പുഴയിലും അമ്പലപ്പുഴയിലും ആവേശം വിതറി കെ എസ് ഷാന്‍ ന്റെ റോഡ് ഷോ
യഥാര്‍ഥ ബദലിന് എസ് ഡി പി ഐയെ വിജയിപ്പിക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തി തിരഞ്ഞെടുപ്പു ഗോദയില്‍ ഇറങ്ങിയിരിക്കുന്ന കെ എസ് ഷാന് ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നും ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്.കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ യുവത്വത്തിന്റെ പ്രതീകമായ സ്ഥാനാര്‍ഥിയെ ഹൃദയത്തില്‍ ചേര്‍ത്ത് നിര്‍ത്തിയാണ് സ്വീകരിക്കുന്നത്.അമ്പലപ്പുഴയിലും ആലപ്പുഴയിലും ആവേശകടല്‍ തീര്‍ത്തുകൊണ്ടായിരുന്നു കെ എസ് ഷാന്റെ റോഡ് ഷോ നടന്നത്.
ആലപ്പുഴ: ആലപ്പുഴ ലോക് സഭാ മണ്ഡലത്തില്‍ എസ് ഡി പി ഐ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന കെ എസ് ഷാന്റെ റോഡ് ഷോ ആലപ്പുഴയിലും അമ്പലപ്പുഴയിലും തരംഗമായി മാറി.യഥാര്‍ഥ ബദലിന് എസ് ഡി പി ഐയെ വിജയിപ്പിക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തി തിരഞ്ഞെടുപ്പു ഗോദയില്‍ ഇറങ്ങിയിരിക്കുന്ന കെ എസ് ഷാന് ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നും ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്.കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ യുവത്വത്തിന്റെ പ്രതീകമായ സ്ഥാനാര്‍ഥിയെ ഹൃദയത്തില്‍ ചേര്‍ത്ത് നിര്‍ത്തിയാണ് സ്വീകരിക്കുന്നത്.അമ്പലപ്പുഴയിലും ആലപ്പുഴയിലും ആവേശകടല്‍ തീര്‍ത്തുകൊണ്ടായിരുന്നു കെ എസ് ഷാന്റെ റോഡ് ഷോ നടന്നത്.അമ്പലപ്പുഴയില്‍ നടന്ന റോഡ് ഷോയില്‍ നൂറുകണക്കിനു ബൈക്കുകളും ഓട്ടോറിക്ഷകളും അണിനിരന്നു. പുന്നപ്രയില്‍ നിന്നാരംഭിച്ച റോഡ്‌ഷോ സിറാജുല്‍ ഹുദാ , പള്ളിവെളി , എസ്എംസി , പോത്തശ്ശേരി , വണ്ടാനം, കിണര്‍മുക്ക് , എംസിഎച്ച് , വളഞ്ഞവഴി , എസ് എന്‍ കവല , കാക്കാഴം , അമ്പലപ്പുഴ, കച്ചേരിമുക്ക് എന്നിവടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി പുറക്കാട് സമാപിച്ചു.മണ്ഡലം പ്രസിഡന്റ് ഷറഫുദീന്‍, സെക്രട്ടറി ഫൈസല്‍ പഴയങ്ങാടി എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.
ആലപ്പുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന റോഡ് ഷോയിലും ആവേശം അലതല്ലി.കൊത്തുവാള്‍ചാവടി പാലത്തിനു സമീപത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ പൂന്തോപ്പ് , തുമ്പോളി , കൊമ്മാടി , മംഗലം , മാളികമുക്ക് , കാഞ്ഞിരംചിറ , റയില്‍വേ സ്റ്റേഷന്‍ , വലിയകുളം,മുല്ലാത്ത് വളപ്പ്,കൊട്ടാരപ്പാലം,കല്ലുപാലം,മുല്ലയ്ക്കല്‍,ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷന്‍ വഴി പുലയന്‍ വഴിയില്‍ സമാപിച്ചു. പാര്‍ടി ജില്ലാ ജനറല്‍ സെക്രടറി എം സാലിം,മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ഷെജീര്‍ കോയമോന്‍,സെക്രട്ടറി സബി വലിയകുളം എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. കെ എസ് ഷാന് കെട്ടി വെയക്കാനുള്ള പണം ആലപ്പുഴയിലെ എസ് ഡി ടി യു ഓട്ടോ തൊഴിലാളികളാണ് നല്‍കിയത്. എസ് ഡി ടി യു ജില്ലാ പ്രസിഡന്റ് നജീം മുല്ലാത്ത്, എസ് ഡി ടി യു മുന്‍സിപ്പല്‍ മേഖലാ പ്രസിഡന്റ് നൈസാം എന്നിവര്‍ ചേര്‍ന്ന് തുക സ്ഥാനാര്‍ഥിക്ക് കൈമാറി.കെ എസ് ഷാന്‍ നാളെ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും. ആലപ്പുഴ ജില്ലാ വരണാധികാരിക്കു മുമ്പാകെയാണ് പത്രികാ സമര്‍പ്പണം.നിലവില്‍ ആദ്യ ഘട്ട പര്യടനം പൂര്‍ത്തിയാക്കി രണ്ടാം ഘട്ട പര്യടനമാണ് നടന്നുവരുന്നത്.റോഡ് ഷോകള്‍ക്കു ശേഷം കുടുംബ സംഗമങ്ങള്‍ നടക്കും.
RELATED STORIES
പിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMTമാനനഷ്ടക്കേസ്: ഉദ്ദവ് താക്കറെയ്ക്കും സഞ്ജയ് റാവത്തിനും നോട്ടീസ്
28 March 2023 8:00 AM GMTപഞ്ചാബി ദമ്പതികള്‍ ഫിലിപ്പീന്‍സില്‍ വെടിയേറ്റ് മരിച്ചു
28 March 2023 7:54 AM GMTഗ്യാന്‍വാപി മസ്ജിദ് പരാമര്‍ശം: ഉവൈസിക്കും അഖിലേഷ് യാദവിനും വാരാണസി...
28 March 2023 7:39 AM GMTലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMT