കള്ളവോട്ടിന്റെ ചരിത്രം പറഞ്ഞ് നടന്‍ ശ്രീനിവാസന്‍; 30 വര്‍ഷം മുമ്പ് തന്റെ വോട്ട് ആരോ കളളവോട്ടു ചെയ്തു
തിരഞ്ഞെടുപ്പ് സമയത്ത് വോട്ടു ചെയ്യന്നതിനായി താന്‍ നാട്ടിലെത്തി.വോട്ടിംഗ് ദിവസം രാവിലെ തന്നെ കുളിച്ച് റെഡിയായി 11 മണിയോടെ ബുത്തില്‍ വോട്ടു ചെയ്യാനെത്തി.അപ്പോഴാണ് താന്‍ അറിയുന്നത് താന്‍ എത്തുന്നതിനു മുമ്പു തന്നെ തന്റെ വോട്ട് മറ്റാരോ ചെയ്തു പോയിക്കഴിഞ്ഞുവെന്ന്

കൊച്ചി: 30 വര്‍ഷം മുമ്പ് നടന്ന കള്ളവോട്ടിന്റെ ചരിത്രം പറഞ്ഞ് കണ്ണൂര്‍ രാഷ്ട്രീയത്തെ അടുത്തറിഞ്ഞിട്ടുള്ള നടന്‍ശ്രീനിവാസന്‍.ആശുപത്രിയില്‍ ചികില്‍സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുന്നതിനിടയില്‍ സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ 30 വര്‍ഷം മുമ്പ് നടന്ന കള്ളവോട്ടിന്റെ കഥ പറഞ്ഞത്. അന്ന് താന്‍ ചെന്നൈയിലായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് വോട്ടു ചെയ്യന്നതിനായി താന്‍ നാട്ടിലെത്തി.വോട്ടിംഗ് ദിവസം രാവിലെ തന്നെ കുളിച്ച് റെഡിയായി 11 മണിയോടെ ബുത്തില്‍ വോട്ടു ചെയ്യാനെത്തി.അപ്പോഴാണ് താന്‍ അറിയുന്നത് താന്‍ എത്തുന്നതിനു മുമ്പു തന്നെ തന്റെ വോട്ട് മറ്റാരോ ചെയ്തു പോയിക്കഴിഞ്ഞുവെന്നും ശ്രീനിവാസന്‍ പറഞ്ഞു.കള്ളവോട്ട് ഇപ്പോള്‍ തുടങ്ങിയതല്ല.30 വര്‍ഷം മുമ്പ് തന്റെ അനുഭവത്തില്‍ നടന്ന കാര്യമാണിതെന്നും ശ്രീനിവാസന്‍ പറഞ്ഞു. വി എം വിനു സംവിധാന ചെയ്ത് കുട്ടിമാമ എന്ന സിനിമയുടെ ഡബ്ബിംഗിനിടയില്‍ വെച്ചാണ് ഏതാനും നാളുകള്‍ക്ക് മുമ്പ് ശ്രീനിവാസന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തുടര്‍ന്ന് അദ്ദേഹം ഏതാനും ദിവസം വെന്റിലേറ്ററില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു.കൃത്യസമയത്ത് വിനു തന്നെ ആശൂപത്രിയില്‍ എത്തിച്ചതിനാലാണ് താന്‍ രക്ഷപെട്ടത്. മരണം കഴിഞ്ഞ് താന്‍ ജീവിതത്തിലേക്ക് വീണ്ടും വന്ന പ്രതീതിയായിരുന്നു. തനിക്ക് പേടിയേ തോന്നിയില്ല.മരണം ഇത്രയേയുള്ളുവെന്ന് തനിക്ക് അന്നു ബോധ്യപ്പെട്ടുവെന്നും ശ്രീനിവാസന്‍ പറഞ്ഞു.
RELATED STORIES
റൊണാള്‍ഡോയുടെ ഗോളാഘോഷം അനുകരിച്ച വിയ്റ്റനാം താരത്തിന്റെ കാലിന് ഗുരുതര...
25 March 2023 6:36 PM GMTഎനിക്ക് നെയ്മറെയാണിഷ്ടം; മെസ്സിയെ കുറിച്ചെഴുതില്ല;റിസയെ ഏറ്റെടുത്ത്...
25 March 2023 3:22 PM GMTഖത്തറിലെ കറുത്ത കുതിരകള്ക്കെതിരേ ബ്രസീല്‍ ഇറങ്ങുന്നു; കസിമറോ...
25 March 2023 2:32 PM GMTപനാമയ്ക്കെതിരായ മല്‍സരം; ആഘോഷമാക്കി അര്‍ജന്റീന; മെസ്സിക്ക് ഗോള്‍
24 March 2023 4:41 AM GMTറൊണാള്‍ഡോയ്ക്ക് ഡബിള്‍; റെക്കോഡ്; മാര്‍ട്ടിന്‍സിന് കീഴില്‍...
24 March 2023 4:07 AM GMTമൊസ്യൂദ് ഓസിലിന്റെ ഫുട്ബോള്‍ കരിയറിന് വിരാമം
22 March 2023 1:39 PM GMT