Kerala

കോഴിക്കോട് നിന്ന് 1372 അതിഥി തൊഴിലാളികള്‍ ലക്‌നൗവിലേക്ക് മടങ്ങി

ആകെ 24 കോച്ചുകളുള്ള തീവണ്ടിയില്‍ സുരക്ഷക്ക് ആര്‍പിഎഫ് ഉദ്യോഗസ്ഥരും കൂടെയുണ്ട്. 920 രൂപയാണ് കോഴിക്കോട് നിന്ന് ലക്‌നൗവിലേക്ക് ടിക്കറ്റ് നിരക്ക് ഇടയാക്കിയത്.

കോഴിക്കോട് നിന്ന് 1372 അതിഥി തൊഴിലാളികള്‍ ലക്‌നൗവിലേക്ക് മടങ്ങി
X

കോഴിക്കോട്: ജില്ലയില്‍ നിന്ന് 1372 അതിഥി തൊഴിലാളികള്‍ ഇന്ന് ലക്‌നൗവിലേക്ക് തിരിച്ചു. രാത്രി 9.30 നാണ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പ്രത്യേക തീവണ്ടി യാത്രതിരിച്ചത്. എല്ലാവരും കോഴിക്കോട് താലൂക്കിലെ വിവിധ തൊഴിലാളി ക്യാംപുകളില്‍ കഴിയുന്നവര്‍ ആയിരുന്നു. ക്യാംപുകളില്‍ ആരോഗ്യ പരിശോധനക്ക് ശേഷമാണ് ഇവരെ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്. ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമായാണ് ജില്ലാഭരണകൂടം അതിഥി തൊഴിലാളികളെ യാത്രയാക്കിയത്.

ആകെ 24 കോച്ചുകളുള്ള തീവണ്ടിയില്‍ സുരക്ഷക്ക് ആര്‍പിഎഫ് ഉദ്യോഗസ്ഥരും കൂടെയുണ്ട്. 920 രൂപയാണ് കോഴിക്കോട് നിന്ന് ലക്‌നൗവിലേക്ക് ടിക്കറ്റ് നിരക്ക് ഇടയാക്കിയത്.

Next Story

RELATED STORIES

Share it