Kerala

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്: ഒദ്യോഗിക ജോലിയില്‍ വീഴ്ച വരുത്തി;ഉദ്യോസ്ഥനെ സസ്‌പെന്റ് ചെയ്തു

.പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അരുണ്‍ മോഹനെയാണ് ജില്ലാ കലക്ടര്‍ എസ് സുഹാസ് സസ്‌പെന്റ് ചെയ്തത്

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്: ഒദ്യോഗിക ജോലിയില്‍ വീഴ്ച വരുത്തി;ഉദ്യോസ്ഥനെ സസ്‌പെന്റ് ചെയ്തു
X

കൊച്ചി: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏല്‍പ്പിച്ച ഒദ്യോഗിക ജോലികള്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ സസ്‌പെന്റു ചെയ്തു.പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അരുണ്‍ മോഹനെയാണ് ജില്ലാ കലക്ടര്‍ എസ് സുഹാസ് സസ്‌പെന്റ് ചെയ്തത്. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അസി. റിട്ടേണിംഗ് ഓഫീസര്‍ ഏല്‍പിച്ച ജോലികള്‍ ചെയ്യാതിരിക്കുകയും തുടര്‍ച്ചയായി ഓഫീസില്‍ ഹാജരാകാതിരിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് നടപടി. തരഞ്ഞെടുപ്പ് ജോലികളില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു. -ernakulam

Next Story

RELATED STORIES

Share it