ലൈഫ് മിഷന്: കേസ് ഡയറി സിബിഐ ഹൈക്കോടതിയില്‍ ഹാജരാക്കി
സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന ലൈഫ് മിഷന് സിഇഒയുടെയും യൂനിടാക് എംഡി സന്തോഷ് ഈപ്പനും സമര്‍പ്പിച്ച ഹരജികളില്‍ കോടതി വിധി പറയാനിരിക്കെയാണ് സിബി ഐ കേസ് ഡയറി ഹാജരാക്കിയത്.കേസുമായി ബന്ധപ്പെട്ട് സിബി ഐ ഇതുവരെ അന്വേഷണത്തില്‍ കണ്ടെത്തിയ മുഴുവന്‍ വിവരങ്ങളും കേസ് ഡയറിയിലുണ്ടെന്നാണ് വിവരം
കൊച്ചി: ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഡയറി സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന ലൈഫ് മിഷന് സിഇഒയുടെയും യൂനിടാക് എംഡി സന്തോഷ് ഈപ്പനും സമര്‍പ്പിച്ച ഹരജികളില്‍ കോടതി വിധി പറയാനിരിക്കെയാണ് സിബി ഐ കേസ് ഡയറി ഹാജരാക്കിയത്.കേസുമായി ബന്ധപ്പെട്ട് സിബി ഐ ഇതുവരെ അന്വേഷണത്തില്‍ കണ്ടെത്തിയ മുഴുവന്‍ വിവരങ്ങളും കേസ് ഡയറിയിലുണ്ടെന്നാണ് വിവരം.മുദ്രവച്ച കവറിലാണ് ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ടുള്ള കേസ് ഡയറി സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. ഇന്നലെ കേസില്‍ വാദം നടക്കവേ കേസ് ഡയറി ഹാജരാക്കാന്‍ സന്നദ്ധരാണെന്ന് സിബിഐ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഇതിന് അനുമതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് സിബിഐ കോടതിയില്‍ കേസ് ഡയറി ഹാജരാക്കിയത്. വിധി പ്രസ്താവിക്കുന്നതിനു മുന്‍പു കോടതി കേസ് ഡയറി പരിശോധിച്ചേക്കും.
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT