ലോക്‌സഭാ തിരഞ്ഞെടുപ്പ്: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലേക്ക്
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നേതാക്കള്‍ ചര്‍ച്ച നടത്തും. ഫെബ്രുവരി പകുതിയോടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചേക്കും.

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലേക്ക്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, കെ മുരളീധരന്‍ എംഎല്‍എ എന്നിവരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നേതാക്കള്‍ ചര്‍ച്ച നടത്തും. ഫെബ്രുവരി പകുതിയോടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചേക്കും. കെപിസിസിയിലെ ഗ്രൂപ്പിസവും വീതംവയ്പ്പും തുടക്കത്തിലെ നുള്ളി ജയസാധ്യതയുള്ളവരെ സ്ഥാനാര്‍ഥികളാക്കുകയാണ് ഹൈക്കമാന്റിന്റെ ലക്ഷ്യം.
കുറച്ചുനേതാക്കള്‍ കൂടിയിരുന്ന് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്ന രീതി ഇനിയുണ്ടാവില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആ ന്റണി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയം വൈകില്ലെന്നും ഫെബ്രുവരി പകുതിയോടെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ഥികളെ കെട്ടിയിറക്കുന്ന ശൈലി ഇത്തവണ ഉണ്ടാവില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, തിരഞ്ഞെടുപ്പിനെ നേരിടാനുള്ള നടപടികളിലേക്ക് കെപിസിസി നേതൃത്വം നീങ്ങിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ഇന്ദിരാഭവനില്‍ കഴിഞ്ഞദിവസം കെപിസിസി ജനറല്‍ബോഡി യോഗം ചേര്‍ന്നിരുന്നു. ഇതോടൊപ്പം ഡിസിസി പ്രസിഡന്റുമാരുടേയും കെപിസിസി ഭാരവാഹികളുടേയും സംയുക്തയോഗവും ലോക്സഭാ മണ്ഡലങ്ങളുടെ ചാര്‍ജ്ജുള്ള നേതാക്കളുടേയും ജില്ലാതല സംഘടനാകാര്യ സമിതി അംഗങ്ങളുടേയും യോഗവും ചേര്‍ന്നിരുന്നു.
RELATED STORIES
മെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍...
19 March 2023 5:41 PM GMTമഅദനിക്ക് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം: കെ എന്‍ എം...
19 March 2023 5:23 PM GMTവാഴക്കാട് ആക്കോട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
19 March 2023 11:35 AM GMT