Kerala

വീടിന് തീയിട്ട് യുവതിയെയും കുടുംബത്തെയും കൊല്ലാന്‍ ശ്രമം; ഒടുവില്‍ യുവാവ് പൊള്ളലേറ്റ് മരിച്ചു

വീടിന് തീയിട്ട് യുവതിയെയും കുടുംബത്തെയും കൊല്ലാന്‍ ശ്രമം; ഒടുവില്‍ യുവാവ് പൊള്ളലേറ്റ് മരിച്ചു
X

കോഴിക്കോട്: വളയം ജാതിയേരിയില്‍ പെണ്‍കുട്ടിയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പൊള്ളലേറ്റ് മരിച്ചു. യുവതിയെ തീക്കൊളുത്തിക്കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു സംഭവം. വളയം ജാതിയേരി പൊന്‍പറ്റ വീട്ടില്‍ സ്വദേശി രത്‌നേഷ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ആയിരുന്നു സംഭവം. പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് സംഭവം.

യുവാവിന്റെ അതിക്രമത്തില്‍ യുവതിക്കും സഹോദരനും സഹോദര ഭാര്യയ്ക്കും പരുക്കേറ്റു. ഇവരെ വടകരയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പെട്രോളുമായി യുവതിയുടെ വീട്ടിലെത്തിയ യുവാവ് കോണി ഉപയോഗിച്ചാണ് ഇരുനില കെട്ടിടത്തിന് മുകളില്‍ കയറിയത്. പെട്രോള്‍ ഒഴിച്ച് കിടപ്പുമുറിയില്‍ തീയിട്ട് യുവതിയെ കൊലപ്പെടുത്താനായിരുന്നു ശ്രമം. വീട്ടില്‍ നിന്ന് തീ ഉയരുന്നതുകണ്ട് അയല്‍വാസികള്‍ ബഹളം വച്ച് നാട്ടുകാര്‍ ഓടികൂടിയതോടെ ഇയാള്‍ സ്വയം തീക്കൊളുത്തുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. രത്‌നേഷ് ഇലക്ട്രീഷ്യനാണ്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു രത്‌നേഷ്.

എന്നാല്‍, യുവതിയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. അടുത്തിടെ യുവതിയുടെ വിവാഹം നിശ്ചയിക്കുകയും ചെയ്തു. ഏപ്രില്‍ ആദ്യവാരത്തിലായിരുന്നു വിവാഹം. ഇതാണ് യുവാവിനെ അതിക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലിസ് നല്‍കുന്ന വിവരം. അരകിലോമീറ്ററോളം അകലെയുള്ള യുവതിയുടെ വീട്ടിലെത്തി അക്രമം നടത്തിയത്.

Next Story

RELATED STORIES

Share it