Kerala

കി​ഫ്ബിയെ യു​ഡി​എ​ഫ് തി​ര​ഞ്ഞെ​ടു​പ്പ് ​ ആയു​ധ​മാ​ക്കു​ന്നു: സി​പി​എം

സ്റ്റാ​റ്റ്യൂ​ട്ട​റി ഓ​ഡി​റ്റി​നെ എ​ന്തു​കൊ​ണ്ട് പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ എ​തി​ർ​ത്തി​ല്ലെ​ന്ന് കോടിയേരി ചോ​ദി​ച്ചു. കി​ഫ്ബി കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന രം​ഗ​ത്ത് വ​ൻ കു​തി​ച്ചു​ചാ​ട്ട​മാ​ണ് ന​ട​ത്തു​ന്നത്.

കി​ഫ്ബിയെ യു​ഡി​എ​ഫ് തി​ര​ഞ്ഞെ​ടു​പ്പ് ​ ആയു​ധ​മാ​ക്കു​ന്നു: സി​പി​എം
X

തിരുവനന്തപുരം: കി​ഫ്ബി വി​ഷ​യം യു​ഡി​എ​ഫ് തി​ര​ഞ്ഞെ​ടു​പ്പ് ആ​യു​ധ​മാ​ക്കു​ക​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. കി​ഫ്ബി​യെ തിര​ഞ്ഞെ​ടു​പ്പ് സ്റ്റ​ണ്ടാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

സ്റ്റാ​റ്റ്യൂ​ട്ട​റി ഓ​ഡി​റ്റി​നെ എ​ന്തു​കൊ​ണ്ട് പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ എ​തി​ർ​ത്തി​ല്ലെ​ന്ന് കോടിയേരി ചോ​ദി​ച്ചു. കി​ഫ്ബി കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന രം​ഗ​ത്ത് വ​ൻ കു​തി​ച്ചു​ചാ​ട്ട​മാ​ണ് ന​ട​ത്തു​ന്നത്. ​കി​ഫ്ബി​യെ വ​ക്രീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് യു​ഡി​എ​ഫ് ന​ട​ത്തു​ന്ന​തെ​ന്നും കോ​ടി​യേ​രി പറഞ്ഞു.

പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ൽ പ്ര​തി​പ​ക്ഷം എ​ന്തി​നാ​ണ് ബേ​ജാ​റാ​കു​ന്ന​തെ​ന്നു ചോ​ദി​ച്ച കോ​ടി​യേ​രി പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണ​ത്തി​ൽ നി​ന്നുത​ന്നെ അ​വ​ർ​ക്ക് അ​ഴി​മ​തി​യി​ൽ പ​ങ്കു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Next Story

RELATED STORIES

Share it