മെട്രോ നിര്‍മ്മാണ ജോലിക്കിടയില്‍ യുവാവ് വീണ് മരിച്ചു

പുലര്‍ച്ചെ മൂന്നോടെ വൈറ്റില യിലെ സ്വകാര്യ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെത്തി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും

മെട്രോ നിര്‍മ്മാണ ജോലിക്കിടയില്‍ യുവാവ്  വീണ് മരിച്ചു

കൊച്ചി: വൈറ്റിലയില്‍ കൊച്ചി മെട്രോയുടെ നിര്‍മ്മാണ ജോലിക്കിടയില്‍ യുവാവ് മുകളില്‍ നിന്ന് വീണ് മരിച്ചു. ബംഗാള്‍ സ്വദേശി ദീപാങ്ക റോയ് (48) ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നോടെ വൈറ്റില യിലെ സ്വകാര്യ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെത്തി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.സംഭവത്തില്‍ തൃപ്പൂണിത്തുറ മരട് പോലിസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഫെബ്രുവരിയില്‍ മെട്രോ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കാനെത്തിയ സൂപ്പര്‍വൈസറായ യുവാവ് കാല്‍വഴുതിവീണ് മരിച്ചിരുന്നു. ഈവര്‍ഷം മെട്രോ നിര്‍മ്മാണവു മായി ബന്ധപ്പെട്ട് രണ്ടാമത്തെ അപകടമരണമാണ് നടന്ന

RELATED STORIES

Share it
Top