Kerala

പ്രതികള്‍ക്ക് ലഭിച്ചത് അര്‍ഹമായ ശിക്ഷ; ചാക്കോയ്‌ക്കെതിരേ നിയമപോരാട്ടം തുടരുമെന്ന് കെവിന്റെ പിതാവ്

പ്രതികള്‍ക്ക് ലഭിച്ച 30 വര്‍ഷം ശിക്ഷയെന്നത് കുറഞ്ഞ ശിക്ഷയല്ല. എല്ലാ പ്രതികള്‍ക്കും അര്‍ഹമായ ശിക്ഷയാണ് ലഭിച്ചത്. എങ്കിലും താന്‍ പൂര്‍ണതൃപ്തനല്ല. മൂന്ന് നാല് പ്രതികള്‍ക്കെങ്കിലും വധശിക്ഷ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.

പ്രതികള്‍ക്ക് ലഭിച്ചത് അര്‍ഹമായ ശിക്ഷ; ചാക്കോയ്‌ക്കെതിരേ നിയമപോരാട്ടം തുടരുമെന്ന് കെവിന്റെ പിതാവ്
X

കോട്ടയം: മകന്റെ കൊലപ്പെടുത്തിയ കേസില്‍ കോടതി പ്രതികള്‍ക്ക് നല്‍കിയത് അര്‍ഹമായ ശിക്ഷയെന്ന് കെവിന്റെ പിതാവ് ജോസഫ്. കോടതി വിധി വന്നശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ജോസഫ്. പ്രതികള്‍ക്ക് ലഭിച്ച 30 വര്‍ഷം ശിക്ഷയെന്നത് കുറഞ്ഞ ശിക്ഷയല്ല. എല്ലാ പ്രതികള്‍ക്കും അര്‍ഹമായ ശിക്ഷയാണ് ലഭിച്ചത്. എങ്കിലും താന്‍ പൂര്‍ണതൃപ്തനല്ല. മൂന്ന് നാല് പ്രതികള്‍ക്കെങ്കിലും വധശിക്ഷ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.

നീനുവിന്റെ പിതാവ് ചാക്കോയെ വെറുതെ വിട്ടതിനെതിരേ മേല്‍ക്കോടതിയെ സമീപിക്കും. ചാക്കോയ്ക്കും കെവിന്റെ കൊലപാതകത്തില്‍ പങ്കുണ്ട്. കേസിലെ മെയിന്‍ ചാക്കോയാണ്. എന്നാല്‍, ചാക്കോ ഇപ്പോഴും പുറത്താണ്. അതിനാല്‍, ചാക്കോ ശിക്ഷിക്കപ്പെടുംവരെ നിയമപോരാട്ടം തുടരുമെന്നും ജോസഫ് വ്യക്തമാക്കി. ചാക്കോയടക്കം നാല് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയാണ് കോടതി വെറുതെ വിട്ടത്.

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കെവിന്‍ കൊലപാതകേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും കോടതിക്കും ജോസഫ് നന്ദി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരുപാട് കഷ്ടപ്പെട്ടെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. വിധിയില്‍ പൂര്‍ണതൃപ്തനാണെന്ന് കെവിന്റെ ബന്ധുവും സുഹൃത്തും കേസിലെ മുഖ്യസാക്ഷിയുമായ അനീഷ് പ്രതികരിച്ചു. കെവിനോട് ചെയ്ത ക്രൂരതയ്ക്ക് പ്രതികള്‍ക്ക് തക്കതായ ശിക്ഷകിട്ടിയെന്ന് അനീഷ് പറഞ്ഞു.

കോടതിയുടേത് നീതിയുക്തമായ തീരുമാനമെന്ന് പബ്ലിക് പ്രോസിക്യൂട്ടറും പറഞ്ഞു. വധശിക്ഷ ഒഴിവാക്കിയതില്‍ തെറ്റില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളുടെ പ്രായവും പശ്ചാത്തലവും കോടതി കണക്കിലെടുത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലുള്ള വിധി തൃപ്തികരമെന്ന് കോട്ടയം മുന്‍ എസ്പി ഹരിശങ്കര്‍ പ്രതികരിച്ചു. ദൃക്‌സാക്ഷിയില്ലാത്ത കേസായിരുന്നു ഇത്. വധശിക്ഷ വിധിക്കുകയെന്നത് കോടതിയുടെ വിവേചനാധികാരമാണെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it