പ്രളയക്കെടുതി: ഈരാറ്റുപേട്ട പൗരാവലി കലക്ഷന്‍ സെന്റര്‍ തുടങ്ങി

നൂറുകണക്കിന് യുവാക്കളുടെ സജീവ സാന്നിധ്യം കൊണ്ട് കലക്്ഷന്‍ സെന്റര്‍ ശ്രദ്ധേയമാണ്

പ്രളയക്കെടുതി: ഈരാറ്റുപേട്ട പൗരാവലി കലക്ഷന്‍ സെന്റര്‍ തുടങ്ങി

ഈരാറ്റുപേട്ട: പ്രളയക്കെടുതിക്കിരയായവര്‍ക്കു സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഈരാറ്റുപേട്ട സംയുക്ത മഹല്ല് കമ്മറ്റിയുടെയും സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ഈരാറ്റുപേട്ട പൗരാവലി മുഹിയുദ്ധീന്‍ ജുമാമസ്ജിദിന് സമീപത്തെ ഹയാത്തുദ്ദീന്‍ ഷാദി മഹല്‍ ഓഡിറ്റോറിയത്തില്‍ കലക്്ഷന്‍ സെന്റര്‍ തുടങ്ങി. പെരുന്നാള്‍ ദിനത്തില്‍ പള്ളികളില്‍ നടന്ന പൊതു കലക്്ഷനിലൂടെ 5 ലക്ഷത്തിലധികം രൂപ സമാഹരിച്ചു. കൂടാതെ അജ്മി ഫുഡ് പ്രൊഡക്റ്റ് 10 ടണ്ണിലധികം ധാന്യങ്ങളും കുടിവെള്ളവും നല്‍കി. സമീപ പ്രദേശങ്ങളിലെ സ്‌കൂളുകളും വ്യപാര സ്ഥാപനങ്ങളും വിഭവങ്ങള്‍ നല്‍കി സഹായിച്ചുവരുന്നു. വിവിധ കമ്പനികളും സന്നദ്ധ സംഘടനകളും വ്യക്തികളും സഹായവുമായി രംഗത്തുണ്ട്. ബുധനാഴ്ച വയനാട്, മലപ്പുറം പ്രദേശങ്ങളില്‍ സേവന സന്നദ്ധര്‍ക്കൊപ്പം ശുചീകരണത്തിനു വിവിധ കലക്്ഷന്‍ സെന്ററുകളില്‍ വിഭവ വിതരണത്തിനും തീരുമാനിച്ചിട്ടുണ്ട്. നൂറുകണക്കിന് യുവാക്കളുടെ സജീവ സാന്നിധ്യം കൊണ്ട് കലക്്ഷന്‍ സെന്റര്‍ ശ്രദ്ധേയമാണ്.

പ്രളയസഹായ നിധി കോ-ഓഡിനേഷന്‍ കമ്മിറ്റി അംഗങ്ങള്‍: ചെയര്‍മാന്‍-കെ എം മുഹമ്മദ് നദീര്‍ മൗലവി, വൈസ് ചെയര്‍മാന്‍മാര്‍-കെ ഇ പരീത്(പ്രസിഡന്റ് പുത്തന്‍പള്ളി), പി എസ് ഷഫീഖ്(പ്രസിഡന്റ്, മുഹിയുദ്ദീന്‍ പള്ളി), സി പി അബ്ദുല്‍ ബാസിത്(മുനിസിപ്പല്‍ കൗണ്‍സിലര്‍), ജനറല്‍ കണ്‍വീനര്‍-പി ഇ മുഹമ്മദ് സക്കീര്‍(പ്രസിഡന്റ്, നൈനാര്‍ മസ്ജിദ്), കണ്‍വീനര്‍മാര്‍-ഹാരിസ് സ്വലാഹി(ഐഎസ്എം), പി എസ് അഷ്‌റഫ്(ജമാഅത്തെ ഇസ് ലാമി), കെ ഇ ഷക്കീല്‍(കേരള നദ് ത്തുല്‍ മുജാഹിദീന്‍), ജലീല്‍ മാളിയേക്കല്‍(വിസ്ഡം), വി കെ താഹ(ഇജിഎ), വി എം ഹിലാല്‍(എസ്ഡിപിഐ), അമീന്‍ പിട്ടയില്‍ (മുസ് ലിം യൂത്ത് ലീഗ്), സഅദുദ്ദീന്‍(സമസ്ത കേരള), പരീക്കുട്ടി മേത്തര്‍, ഫസില്‍ ഫരീത്. കോ-ഓഡിനേഷന്‍: അജ്മല്‍ പാറനാനി, ഹാഷിര്‍ നദ് വി, മുഹമ്മദ് ഷബീബ് ഖാന്‍. ഖജാഞ്ചി ടി എം റഷീദ്(മുന്‍ ചെയര്‍മാന്‍, നഗരസഭ).RELATED STORIES

Share it
Top