തിരഞ്ഞെടുപ്പ് വാര്‍ത്ത നല്‍കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ആവശ്യപ്പെട്ടത് അരക്കോടിയെന്ന് വേങ്ങരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സബാഹ്
വേങ്ങര: പി കെ കുഞ്ഞാലിക്കുട്ടിക്കെതിരേ ജനകീയ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന തന്റെ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ നല്‍കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ആവശ്യപ്പെട്ടത് അരക്കോടി രൂപയാണെന്ന് സബാഹ് കുണ്ടുപുഴയ്ക്കല്‍. വേങ്ങരയില്‍ തിരഞ്ഞെടുപ്പ് പ്രചാരത്തിന്റെ അവസാന ഘട്ട പര്യടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളെ വിലക്കുവാങ്ങി തനിക്കെതിരേ കുപ്രചരണം നടത്തുകയാണ്.
വികസന നായകനെന്ന പെരുമ്പറ കൊട്ടി വോട്ടുചോദിക്കുന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ വീണ്ടുവിചാരത്തിന് തയ്യാറാവണം. മണ്ഡലത്തിന് അനുവദിച്ച സര്‍ക്കാര്‍ കോളജ് സ്വന്തക്കാര്‍ക്ക് വില്‍പ്പന നടത്തിയ ആളെങ്ങനെയാണ് വികസന നായകനാവുന്നത്. കുഞ്ഞാലിക്കുട്ടിയുടെ വിജയത്തിന് വേണ്ടി ദുര്‍ബലസ്ഥാനാര്‍ഥിയെ നിര്‍ത്തിയ ഇടതുമുന്നണി നാണക്കേടില്‍നിന്ന് തലയൂരാന്‍ തന്റെ പേരില്‍ ബിനാമി ആരോപണമുന്നയിക്കുകയാണ്. ആത്മാഭിമാനമുള്ള ഇടതുമുന്നണി പ്രവര്‍ത്തകര്‍ തനിക്കൊപ്പമാണെന്നും സബാഹ് വ്യക്തമാക്കി.
RELATED STORIES
ബ്രസീല്‍ റിട്ടേണ്‍സ്; ലോകകപ്പ് യോഗ്യതയില്‍ ഇക്വഡോറിനെ പൂട്ടി നാലാം...
7 Sep 2024 4:37 AM GMTലോകകപ്പ് യോഗ്യത; ചിലിക്കെതിരേ വന്‍ ജയവുമായി അര്‍ജന്റീന; ബ്രസീല്‍...
6 Sep 2024 5:13 AM GMT'900'; ഗോള്‍ മജീഷ്യന്‍ ക്രിസ്റ്റിയാനോ; ലോക ഫുട്ബോളില്‍ പുതുചരിത്രം
6 Sep 2024 5:00 AM GMTഅര്‍ജന്റീനന്‍ ടീം കേരളത്തില്‍ കളിക്കും; നവംബറില്‍ കേരളം...
5 Sep 2024 5:57 PM GMTഉറുഗ്വെ ഇതിഹാസം ലൂയിസ് സുവാരസ് വിരമിക്കല്‍ പ്രഖ്യാപിച്ചു
3 Sep 2024 12:43 PM GMTസ്പാനിഷ് ലീഗില്‍ ഏഴടിച്ച് ബാഴ്സ; പ്രീമിയര്‍ ലീഗില്‍ ഹാലന്റിന്...
1 Sep 2024 6:39 AM GMT