നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും; ബജറ്റ് 31ന്
ഗവര്‍ണര്‍ പി സദാശിവത്തിന്റെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിക്കുക. ആകെ ഒന്‍പത് ദിവസമാണ് സഭ ചേരുന്നത്. നയപ്രഖ്യാപനത്തിനും ബജറ്റ് അവതരണത്തിനും ഓരോ ദിവസവും നന്ദിപ്രമേയ ചര്‍ച്ചയ്ക്കും ബജറ്റിന്‍മേലുള്ള പൊതുചര്‍ച്ചയ്ക്കും മൂന്ന് ദിവസം വീതവും നീക്കിവെച്ചിട്ടുണ്ട്.

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം നാളെ ഗവര്‍ണര്‍ പി സദാശിവത്തിന്റെ നയപ്രഖ്യാപനത്തോടെ ആരംഭിക്കും. 2019-20 വര്‍ഷത്തെ ബജറ്റ് ഈമാസം 31ന് അവതരിപ്പിക്കുമെന്നും നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആകെ ഒന്‍പത് ദിവസമാണ് സഭ ചേരുന്നത്. നയപ്രഖ്യാപനത്തിനും ബജറ്റ് അവതരണത്തിനും ഓരോ ദിവസവും നന്ദിപ്രമേയ ചര്‍ച്ചയ്ക്കും ബജറ്റിന്‍മേലുള്ള പൊതുചര്‍ച്ചയ്ക്കും മൂന്ന് ദിവസം വീതവും നീക്കിവെച്ചിട്ടുണ്ട്. നിശ്ചയിച്ചിട്ടുള്ള നടപടികള്‍ പൂര്‍ത്തിയാക്കി സമ്മേളനം ഫെബ്രുവരി ഏഴിന് സമാപിക്കും.
ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുമായി ബന്ധപ്പെട്ട രണ്ടാമത് പരിപാടിയായ നാഷണല്‍ യൂത്ത് പാര്‍ലമെന്റ് ഫെബ്രുവരി 23, 24, 25 തീയതികളില്‍ തിരുവനന്തപുരത്ത് ചേരുമെന്ന് സ്പീക്കര്‍ പറഞ്ഞു. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള രണ്ടായിരത്തിലധികം വിദ്യാര്‍ഥികള്‍ യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുക്കും. നിയമസഭയും പൊതുവിദ്യാഭ്യാസവകുപ്പും സാക്ഷരതാമിഷനും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള ഭരണഘടനാ സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടിയോടനുബന്ധിച്ച് ഭരണഘടനാ സാക്ഷരതാസംഗമം 26ന് നടക്കും. പരിപാടിയുമായി ബന്ധപ്പെട്ട് നിയമസഭാഹാളും മ്യൂസിയവും പൊതുജനങ്ങള്‍ക്ക് 25, 26, 27 തീയതികളില്‍ സന്ദര്‍ശിക്കാമെന്നും സ്പീക്കര്‍ അറിയിച്ചു.
RELATED STORIES
നടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMTപരിശീലന പറക്കലിനിടെ നെടുമ്പാശ്ശേരിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ...
26 March 2023 8:15 AM GMTരാഹുല്‍ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി
24 March 2023 9:06 AM GMTമോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMT