Kerala

ജെസിബി കൊണ്ട് യുവാവിനെ അടിച്ചുകൊന്ന കേസിലെ മുഖ്യപ്രതി കീഴടങ്ങി

കൊല്ലപ്പെട്ട സംഗീതിനെ ആക്രമിക്കാൻ ഉപയോഗിച്ച ജെസിബിയുടെ ഉടമയാണ് സജു. ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഇന്ന് വൈ​കീ​ട്ട് രേ​ഖ​പ്പെ​ടു​ത്തും. ഇതോടെ കേസിലെ നാലുപേർ പിടിയിലായി.

ജെസിബി കൊണ്ട് യുവാവിനെ അടിച്ചുകൊന്ന കേസിലെ മുഖ്യപ്രതി കീഴടങ്ങി
X

തി​രു​വ​ന​ന്ത​പു​രം: സ്വ​ന്തം ഭൂ​മി​യി​ൽ​നി​ന്നു മ​ണ്ണെ​ടു​ക്കു​ന്ന​ത് ത​ട​ഞ്ഞ യുവാവിനെ ജെസിബി കൊണ്ട് അടിച്ചുകൊന്ന കേസിൽ മുഖ്യപ്രതി പോലിസിൽ കീഴടങ്ങി. ഒളിവിലായിരുന്ന ചാരുപാറ സ്വദേശി സജു ആണ് കീഴടങ്ങിയത്. കൊല്ലപ്പെട്ട സംഗീതിനെ ആക്രമിക്കാൻ ഉപയോഗിച്ച ജെസിബിയുടെ ഉടമയാണ് സജു. ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഇന്ന് വൈ​കീ​ട്ട് രേ​ഖ​പ്പെ​ടു​ത്തും. ഇതോടെ കേസിലെ നാലുപേർ പിടിയിലായി.

കാ​ട്ടാ​ക്ക​ട​യ്ക്ക​ടു​ത്ത് അ​മ്പ​ല​ത്തി​ൻ​കാ​ല കാ​ഞ്ഞി​രം​മൂ​ട്ടി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​മ്പ​ല​ത്തി​ൻ​കാ​ല കാ​ഞ്ചി​ര​വി​ള ശ്രീ​മം​ഗ​ലം വീ​ട്ടി​ൽ സം​ഗീ​ത്(40) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തന്‍റെ പു​ര​യി​ട​ത്തി​ൽ​നി​ന്നു മ​ണ്ണ് ക​ട​ത്താ​ൻ ജെ​സി​ബി​യു​മാ​യി എ​ത്തി​യ സം​ഘം മ​ണ്ണ് കൊ​ണ്ടു​പോ​കു​ന്ന​ത് സംഗീ​ത് ത​ട​ഞ്ഞിരുന്നു. തുടർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ ജെ​സി​ബി​യു​ടെ കൈ ​കൊ​ണ്ട് സം​ഗീ​തി​നെ അ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. സംഗീ​തി​ന്‍റെ വാ​രി​യെ​ല്ല് പൂ​ർ​ണ​മാ​യും ത​ക​ർന്നു. വി​ദേ​ശ​ത്താ​യി​രു​ന്ന സം​ഗീ​ത് നാ​ട്ടി​ലെത്തി ചി​ക്ക​ൻ സ്റ്റാ​ൾ ന​ട​ത്തി വരിക​യാ​യി​രു​ന്നു.

Next Story

RELATED STORIES

Share it