Kerala

ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിതിന്റെ മരണം; അധ്യാപകര്‍ ക്രൂരമായി ഉപദ്രവിച്ചു: കുടുംബം

ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിതിന്റെ മരണം; അധ്യാപകര്‍ ക്രൂരമായി ഉപദ്രവിച്ചു: കുടുംബം
X

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം. കോളജിലെ അധ്യാപകര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവിയും അധ്യാപകരും നിതിനെ ക്രൂരമായി ഉപദ്രവിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. നിതിനെ മാനസികമായി തളര്‍ത്തി. ജാതി പറഞ്ഞും സാമ്പത്തികം പറഞ്ഞും അധിക്ഷേപിച്ചു. എച്ച്ഒഡിക്ക് എതിരെ നിതിന്‍ പരാതി നല്‍കിയതില്‍ വൈരാഗ്യം ഉണ്ടായിരുന്നു. സീനിയര്‍ വിദ്യാര്‍ഥികള്‍ നിതിനെ റാഗ് ചെയ്തു. നിതിന്‍ ആത്മഹത്യ ചെയ്യില്ലെന്നും കുടുംബം ആവര്‍ത്തിച്ചു. അതേസമയം ഇന്ന് അവധിക്ക് നാട്ടില്‍ വരാനിരിക്കെയാണ് നിതിന്റെ മരണം. ഇന്നലെ കോളജ് കെട്ടിടത്തില്‍ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടെത്തിയത്. തിരുവനന്തപുരം ഉഴമലയ്ക്കല്‍ സ്വദേശിയായ നിതിന്‍ മെറിറ്റ് സീറ്റില്‍ ആണ് ഈ വര്‍ഷം അഡ്മിഷന്‍ എടുത്തത്. പെയിന്റിംഗ് തൊഴിലാളിയായ രാജന്റെയും ലതയുടെയും മകനാണ് നിതിന്‍.






Next Story

RELATED STORIES

Share it