Latest News

ഉയര്‍ന്ന പോളിങ് എല്‍ഡിഎഫിന് ഗുണം ചെയ്യും; ആത്മവിശ്വാസവുമായി ബിനോയ് വിശ്വം

ഉയര്‍ന്ന പോളിങ് എല്‍ഡിഎഫിന് ഗുണം ചെയ്യും; ആത്മവിശ്വാസവുമായി ബിനോയ് വിശ്വം
X

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തില്‍ എല്‍ഡിഎഫ് വ്യക്തമായ മുന്‍തൂക്കം നേടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഉയര്‍ന്ന പോളിങ് ശതമാനം യുഡിഎഫിന് അനുകൂലമാകുമെന്ന പരമ്പരാഗത വിലയിരുത്തലുകള്‍ കാലഹരണപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള വര്‍ധിച്ച പങ്കാളിത്തം ഇത്തവണ ഇടതുപക്ഷത്തിന് നേട്ടമാകുമെന്നും, പ്രത്യേകിച്ച് സ്ത്രീ വോട്ടര്‍മാരുടെ സജീവ ഇടപെടല്‍ എല്‍ഡിഎഫിന്റെ വിജയത്തില്‍ നിര്‍ണായക ഘടകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂരിഭാഗം സ്ത്രീകളും എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നുവെന്ന വിലയിരുത്തലും അദ്ദേഹം മുന്നോട്ടുവച്ചു.

അതേസമയം, ബിജെപി തിരഞ്ഞെടുപ്പില്‍ കോര്‍പ്പറേറ്റ് പിന്തുണയും കള്ളപ്പണവും ഉപയോഗിക്കുന്നുവെന്നാരോപിച്ച അദ്ദേഹം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവര്‍ സ്വീകരിക്കുന്ന ഈ രീതി കേരളത്തിലും ആവര്‍ത്തിക്കുകയാണെന്നും വിമര്‍ശിച്ചു. എങ്കിലും ഫലം വന്നാല്‍ എല്‍ഡിഎഫിന്റെ സീറ്റുകള്‍ വര്‍ധിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Next Story

RELATED STORIES

Share it