Latest News

പക്ഷിപ്പനി; തൂവലുകള്‍ കിട്ടാനില്ല, ബാഡ്മിന്റന്‍ മല്‍സരങ്ങളില്‍ സിന്തറ്റിക് കോക്കുകള്‍ ഉപയോഗിക്കും

പക്ഷിപ്പനി; തൂവലുകള്‍ കിട്ടാനില്ല, ബാഡ്മിന്റന്‍ മല്‍സരങ്ങളില്‍ സിന്തറ്റിക് കോക്കുകള്‍ ഉപയോഗിക്കും
X

ന്യൂഡല്‍ഹി: രാജ്യാന്തര ബാഡ്മിന്റന്‍ മല്‍സരങ്ങളില്‍ സിന്തറ്റിക് കോക്കുകള്‍ ഉപയോഗിക്കും. ഗ്രേഡ്-3 ടൂര്‍ണമെന്റുകളിലും ജൂനിയര്‍ തലത്തിലെ രാജ്യാന്തര മത്സരങ്ങളിലും സിന്തറ്റിക് തൂവല്‍ ഉപയോഗിച്ചുള്ള ഷട്ടില്‍ കോക്കുകള്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഉപയോ ഗിക്കാന്‍ ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ (ബിഡബ്ല്യുഎഫ്) അനുമതി നല്‍കി. പക്ഷിപ്പനിയും മറ്റും കാരണം തൂവലുകളുടെ കടുത്ത ക്ഷാമം ഉടലെടുത്തതോടെയാണ് തീരുമാനം.

തൂവലുകള്‍ ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതിനാല്‍ ഷട്ടിലുകളുടെ ലഭ്യത കുറയാനും വില കുത്തനെ ഉയരാനും കാരണമായിട്ടുണ്ട്. ഇതോടെയാണ് ബാഡ്മിന്റന്‍ ഫെഡറേഷന്‍ ബദല്‍ മാര്‍ഗം തേടാന്‍ തീരുമാനിച്ചത്. താറാവ് വര്‍ഗ്ഗങ്ങളില്‍ ഉള്‍പ്പെടുന്ന വാത്തകളുടെ തൂവലുകളാണ് ഷട്ടില്‍ കോര്‍ക്ക് നിര്‍മാണത്തിനായി പ്രധാനമായും ഇപ്പോള്‍ ഉപയോഗിക്കുന്നത്.

ചൈനയിലും ജപ്പാനിലും വാത്ത വളര്‍ത്തലില്‍ നിന്ന് ഏറെ കര്‍ഷകര്‍ പിന്‍മാറിയതോടെയാണ് തൂവലുകള്‍ക്ക് ക്ഷാമം നേരിട്ട് തുടങ്ങിയത്. പരീക്ഷണം വിജയിച്ചാല്‍ രാജ്യാന്തര മല്‍സരവേദികളിലെല്ലാം ഭാവിയില്‍ സിന്തറ്റിക് ഷട്ടില്‍ കോക്കുകള്‍ കൂടി ഉപയോഗിക്കും.

Next Story

RELATED STORIES

Share it