Latest News

വിവാഹം നിരസിച്ചതിന് എച്ച്‌ഐവി ബാധിച്ച രക്തം കുത്തിവച്ചു; യുവതി ജീവനൊടുക്കി

വിവാഹം  നിരസിച്ചതിന് എച്ച്‌ഐവി ബാധിച്ച രക്തം കുത്തിവച്ചു; യുവതി ജീവനൊടുക്കി
X

ഹൈദരാബാദ്: വിവാഹാലോചന നിരസിച്ചതിനെ തുടര്‍ന്ന് എച്ച്‌ഐവി ബാധിതനായ യുവാവ് ബലമായി രക്തം കുത്തിവച്ചതിന് പിന്നാലെ 24കാരി ആത്മഹത്യ ചെയ്തു. ഇന്നലെ ബന്ധുവീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും പോലിസ് കണ്ടെത്തി.

മനോഹറുമായി യുവതിയുടെ വിവാഹം നടത്താന്‍ കുടുംബങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും, മനോഹറിന്റെ കുടുംബ പശ്ചാത്തലത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. ഇതോടെ യുവതി വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതില്‍ പ്രകോപിതനായ മനോഹര്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി, തന്റെ ശരീരത്തിലെ എച്ച്‌ഐവി ബാധിത രക്തം ബലമായി കുത്തിവയ്ക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു. യുവതിക്കും രോഗം ബാധിച്ചാല്‍ വിവാഹം നടത്താമെന്ന തെറ്റായ ധാരണയിലാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ആക്രമണത്തിന് ശേഷം സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ യുവതി കടുത്ത മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്ന് കുടുംബം പറഞ്ഞു. തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു.

Next Story

RELATED STORIES

Share it