Kerala

സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വ്യത്യസ്ത ക്ഷാമബത്ത; കേരള സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കി സുപ്രിംകോടതി

സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വ്യത്യസ്ത ക്ഷാമബത്ത; കേരള സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കി സുപ്രിംകോടതി
X

ന്യൂഡല്‍ഹി: സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി സുപ്രിംകോടതി വിധി. സംസ്ഥാനത്തിന് വേണ്ടി സേവനമനുഷ്ഠിക്കുന്ന ജീവനക്കാരെയും പെന്‍ഷന്‍കാരെയും വേര്‍തിരിക്കാന്‍ കഴിയില്ലെന്നും സുപ്രിംകോടതി പറഞ്ഞു.

പണപ്പെരുപ്പത്തെ നേരിടാന്‍ ജീവനക്കാരുടെ അലവന്‍സ് വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് കേരളവും കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും (കെഎസ്ആര്‍ടിസി) സമര്‍പ്പിച്ച അപ്പീലിലാണ് കോടതി വിധി ന്യായം പുറപ്പെടുവിച്ചത്. ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് പ്രസന്ന ബി വരാലെ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ മാത്രമല്ല, പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കി കാലാകാലങ്ങളില്‍ പരിഷ്‌കരിക്കാവുന്ന ക്ഷാമബത്തയും ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് വിധിയില്‍ പറയുന്നു. പെന്‍ഷന്‍കാര്‍ക്കും സര്‍വീസിലുള്ളവര്‍ക്കും ഇടയില്‍ വിവേചനം കാണിക്കുന്നത് ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. വിരമിച്ച ജീവനക്കാര്‍ സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ കേരള ഹൈക്കോടതിയില്‍ ഹരജി നല്‍കി. ആദ്യം സിംഗിള്‍ ബെഞ്ച് അവരുടെ ഹരജി തള്ളിയെങ്കിലും, പിന്നീട് ഡിവിഷന്‍ ബെഞ്ച് പെന്‍ഷന്‍കാര്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു.ഇതിനെ ചോദ്യം ചെയ്ത് സര്‍ക്കാരും കെഎസ്ആര്‍ടിസിയും സുപ്രിം കോടതിയില്‍ ഹരജി നല്‍കി. ഈ ഹരജിയിലാണ് സുപ്രിം കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്.




Next Story

RELATED STORIES

Share it