- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹിയില്‍ ഇവി വിപ്ലവത്തിന് വഴിതുറന്ന് പുതിയ നയം; 2028 മുതല്‍ പെട്രോള്‍ ടുവീലറുകള്‍ രജിസ്റ്റര്‍ ചെയ്യാനാവില്ല

ന്യൂഡല്‍ഹി: തലസ്ഥാന നഗരത്തിലെ വായു മലിനീകരണം കുറയ്ക്കാനും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വ്യാപകമാക്കാനും ലക്ഷ്യമിട്ട് ഡല്‍ഹി സര്‍ക്കാര്‍ പുതിയ ഇലക്ട്രിക് വാഹന (ഇവി) നയത്തിന്റെ കരട് പുറത്തിറക്കി. പെട്രോള്‍ വാഹനങ്ങള്‍ക്ക് ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടൊപ്പം ചാര്‍ജിങ് സൗകര്യങ്ങളുടെ വ്യാപനവും സബ്‌സിഡികളും ഉള്‍ക്കൊള്ളുന്നതാണ് നിര്‍ദ്ദേശങ്ങള്‍.
ഗതാഗത മേഖലയെ പരിസ്ഥിതി സൗഹൃദ സംവിധാനത്തിലേക്ക് മാറ്റുക എന്നതാണ് നയത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനായി പൊതുജനങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങള്‍ ശേഖരിക്കുന്നതിനായി കരട് നയം 30 ദിവസത്തേക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നയപ്രകാരം 2027 ജനുവരി ഒന്നുമുതല്‍ പുതിയ ഇലക്ട്രിക് മുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ രജിസ്‌ട്രേഷന്‍ അനുവദിക്കൂ. 2028 ഏപ്രില്‍ മുതല്‍ ഇത് ഇരുചക്ര വാഹനങ്ങളിലേക്കും വ്യാപിക്കും. ഇതോടെ പെട്രോള്‍ ടു വീലറുകളുടെ പുതിയ രജിസ്‌ട്രേഷന്‍ പൂര്‍ണമായും അവസാനിക്കും. ഡെലിവറി സേവനങ്ങളില്‍ ഉപയോഗിക്കുന്ന ഇരുചക്രവും ചരക്ക് വാഹനങ്ങളും 2026 മുതല്‍ നിര്‍ബന്ധമായും ഇലക്ട്രിക്ക് ആയിരിക്കണം.
സ്‌കൂള്‍ ബസ്സുകളും സര്‍ക്കാര്‍ വാഹനങ്ങളും ഘട്ടംഘട്ടമായി വൈദ്യുത വാഹനങ്ങളാക്കും. 2030 ഓടെ സ്‌കൂള്‍ ബസ്സുകളുടെ 30 ശതമാനം ഇലക്ട്രിക്കാക്കുക എന്നതാണ് ലക്ഷ്യം. പുതിയതായി വാങ്ങുന്നതും വാടകയ്ക്ക് എടുക്കുന്നതുമായ എല്ലാ സര്‍ക്കാര്‍ വാഹനങ്ങളും ഇലക്ട്രിക് ആയിരിക്കും. അന്തര്‍സംസ്ഥാന സര്‍വീസ് ബസ്സുകളും വൈദ്യുതവല്‍ക്കരണത്തിലേക്ക് മാറും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആകര്‍ഷകമായ സബ്‌സിഡികളും നികുതി ഇളവുകളും നയം വാഗ്ദാനം ചെയ്യുന്നു. ഇരുചക്ര ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ബാറ്ററി ശേഷി അടിസ്ഥാനമാക്കി സബ്‌സിഡി ലഭിക്കും. ഇലക്ട്രിക് കാറുകള്‍ക്ക് ഒരു ലക്ഷം രൂപവരെ പ്രോല്‍സാഹനവും ലഭിക്കും. പഴയ ബിഎസ് 1V വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്യുന്നതിനായി 10,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങളും നല്‍കും.
ചാര്‍ജിങ് സൗകര്യങ്ങള്‍ വ്യാപിപ്പിക്കുന്നതും നയത്തിന്റെ പ്രധാന ഘടകമാണ്. നഗരമൊട്ടാകെ ചാര്‍ജിങ് സ്‌റ്റേഷനുകളും ബാറ്ററി സ്വാപ്പിങ് കേന്ദ്രങ്ങളും സ്ഥാപിക്കും. ഇതിന്റെ ഏകോപനത്തിനായി ഡല്‍ഹി ട്രാന്‍സ്‌കോ ലിമിറ്റഡിനെ നോഡല്‍ ഏജന്‍സിയായി നിയോഗിച്ചിട്ടുണ്ട്. ബാറ്ററി മാലിന്യം ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കും. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള വേഗത്തിലുള്ള മാറ്റത്തിലൂടെ മലിനീകരണം കുറയ്ക്കുകയും ശുചിത്വമുള്ള നഗരപരിസ്ഥിതി സൃഷ്ടിക്കുകയുമാണ് ഡല്‍ഹി സര്‍ക്കാരിന്റെ ലക്ഷ്യം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















