- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎഇയില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; ചില ഭാഗങ്ങളില്‍ പൊടിക്കാറ്റ് മുന്നറിയിപ്പ്

ദുബയ്: ഇന്ന് യുഎഇയിലെ വിവിധ പ്രദേശങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാലാവസ്ഥ ഇടയ്ക്കിടെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിക്കാനിടയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. താപനില പൊതുവേ ചൂടേറിയ നിലയില്‍ തുടരുമെങ്കിലും ചില പ്രദേശങ്ങളില്‍ ചെറിയ തോതില്‍ കുറവ് രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. ദുബയില്‍ കുറഞ്ഞ താപനില 23 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നത് 31 ഡിഗ്രി സെല്‍ഷ്യസ് വരെയും എത്തുമെന്നാണ് പ്രവചനം. അബൂദബിയില്‍ 22 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും താപനില. രാജ്യത്തെ ചില ഉള്‍പ്രദേശങ്ങളില്‍ പരമാവധി 35 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനിടയുണ്ടെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
വടക്കുകിഴക്കന്‍ മുതല്‍ തെക്കുകിഴക്കന്‍ ദിശകളില്‍ നിന്നും മണിക്കൂറില്‍ 15 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശും. ചില സമയങ്ങളില്‍ കാറ്റിന്റെ വേഗം 40 കിലോമീറ്റര്‍ വരെ ഉയരാനിടയുള്ളതിനാല്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി. അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ കടല്‍ ചില സമയങ്ങളില്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികളും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കാലാവസ്ഥ മുന്നറിയിപ്പുകള്‍ ശ്രദ്ധിച്ച് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















