Sub Lead

കാസര്‍കോഡ് ഷവര്‍മ്മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവം:ഹൈക്കോടതി സ്വമേധയ കേസെടുത്തു

ഡിവിഷന്‍ ബെഞ്ചാണ് കേസെടുത്തത്.സംഭവത്തില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടി

കാസര്‍കോഡ് ഷവര്‍മ്മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവം:ഹൈക്കോടതി സ്വമേധയ കേസെടുത്തു
X

കൊച്ചി: കാസര്‍കോഡ് ഷവര്‍മ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് 16 വയസുള്ള പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തു.ഡിവിഷന്‍ ബെഞ്ചാണ് കേസെടുത്തത്.സംഭവത്തില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടി.ഇത്തരം കേന്ദ്രങ്ങളില്‍ ശുചിത്വമുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

സംഭവത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വകീരിച്ചു. അന്വേഷണം നടക്കുകയാണ്. തുടര്‍ നടപടികളും ഉണ്ടാകുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.എതാനും ദിവസം മുമ്പാണ് കാസര്‍കോഡ് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചെറുവത്തൂര്‍ സ്വദേശിനി ദേവനന്ദ(16) മരിച്ചത്.ദേവ നന്ദയെക്കൂടാതെ വേറെ ഏതാനും കുട്ടികളെയും ഇവിടെ നിന്നും ഷവമര്‍മ്മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it