Big stories

നിലപാട് മാറ്റി സര്‍ക്കാര്‍; കെഎഎസില്‍ മൂന്ന് സ്ട്രീമിലും സംവരണം നടപ്പാക്കും

സംവരണം ആവശ്യപ്പെട്ട് ദലിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ പ്രക്ഷോഭം ശക്തമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റം. ബിരുദ യോഗ്യതയുള്ള ആര്‍ക്കും അപേക്ഷിക്കാവുന്ന ഒന്നാമത്തെ സ്ട്രീമില്‍ മാത്രമായിരുന്നു നേരത്തെ സംവരണം ഉണ്ടായിരുന്നത്. എന്നാല്‍, ഇതിനുപുറമെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അപേക്ഷിക്കാന്‍ കഴിയുന്ന സ്ട്രീം രണ്ടിലും മൂന്നിലും സംവരണം നടപ്പാക്കുമെന്ന് നിയമമന്ത്രി എ കെ ബാലന്‍ അറിയിച്ചു.

നിലപാട് മാറ്റി സര്‍ക്കാര്‍;  കെഎഎസില്‍ മൂന്ന് സ്ട്രീമിലും സംവരണം നടപ്പാക്കും
X

തിരുവനന്തപുരം: കെഎഎസില്‍ സംവരണം അട്ടിമറിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം വ്യാപകമായതോടെ മലക്കം മറിഞ്ഞ് സര്‍ക്കാര്‍. കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസി(കെഎഎസ്)ന്റെ മൂന്ന് സ്ട്രീമിലും സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഴുവന്‍ നിയമനങ്ങളിലും മുമ്പ് ഉണ്ടായിരുന്നപോലെ സംവരണം നടപ്പാക്കും. ഇതിനായി ചട്ടത്തില്‍ ഭേദഗതി കൊണ്ടുവരും. ബിരുദ യോഗ്യതയുള്ള ആര്‍ക്കും അപേക്ഷിക്കാവുന്ന ഒന്നാമത്തെ സ്ട്രീമില്‍ മാത്രമായിരുന്നു നേരത്തെ സംവരണം ഉണ്ടായിരുന്നത്. എന്നാല്‍, ഇതിനുപുറമെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അപേക്ഷിക്കാന്‍ കഴിയുന്ന സ്ട്രീം രണ്ടിലും മൂന്നിലും സംവരണം നടപ്പാക്കുമെന്ന് നിയമമന്ത്രി എ കെ ബാലന്‍ അറിയിച്ചു. രണ്ടും മൂന്നൂം സ്ട്രീമിലെ തസ്തിക മാറ്റത്തില്‍ സംവരണം നല്‍കാന്‍ കഴിയില്ലെന്ന് നിലപാട് മാറ്റിയാണ് പുതിയ തീരുമാനം. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. രണ്ടും മൂന്നും സ്ട്രീമില്‍ കൂടി സംവരണം ഉറപ്പുവരുത്തുന്നതിനായി പ്രത്യേക ചട്ടങ്ങളില്‍ മാറ്റം വരുത്തും. പൊതുപ്രവേശനമുള്ള ആദ്യത്തെ ധാരയിലുള്ളത് പോലെ പട്ടികജാതി പിന്നാക്ക വിഭാഗങ്ങള്‍ക്ക് രണ്ടും മൂന്നും സ്ട്രീമിലും സംവരണം ഉറപ്പുവരുത്തും.

തസ്തിക മാറ്റമായതിനാല്‍ രണ്ടും മൂന്നും ധാരകളില്‍ സംവരണം പലിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇതുവരെയുള്ള സര്‍ക്കാര്‍ നിലപാട്. നിയമസഭയിലും പുറത്തും മുഖ്യമന്ത്രി വിശദീകരിച്ചതും ഇക്കാര്യമായിരുന്നു. എല്ലാ ധാരകളിലും സംവരണം ആകാമെന്ന നിയമ സെക്രട്ടറി റിപോര്‍ട്ട് നല്‍കിയിട്ടും എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാനാവില്ലെന്ന നിലപാട് തുടക്കത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ടത്. എന്നാല്‍ സംവരണം ആവശ്യപ്പെട്ട് ദലിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ പ്രക്ഷോഭം ശക്തമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റം. ടി എ അഹമ്മദ് കബീര്‍ നിയമസഭയില്‍ കെഎഎസിലെ സംവരണം സംബന്ധിച്ച് ആശങ്ക ഉന്നയിച്ചപ്പോള്‍, സംവരണ നഷ്ടം ആര്‍ക്കും ഉണ്ടാവില്ലെന്നും ആശങ്ക പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. ഈ വിഷയത്തില്‍ എസ്ഡിപിഐ ഉള്‍പ്പടെയുള്ള സംഘടനകളും സമരമുഖത്താണ്. മുസ്്‌ലീംലീഗും നിരവധി മുസ്്‌ലീം, ദലിത് സംഘടനകളും ഇതേ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയെ കണ്ടിരുന്നു. പ്രതിഷേധം ഭാവിയില്‍ തിരിച്ചടിയാവുമെന്ന വിലയിരുത്തലാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റത്തിന് കാരണം.



Next Story

RELATED STORIES

Share it