മലപ്പുറം ജില്ലാ വിഭജനം: ലക്ഷ്യം മലബാര്‍ സംസ്ഥാന രൂപീകരണമെന്ന് കെ സുരേന്ദ്രന്‍

'ആദ്യം എസ്ഡിപിഐ പറഞ്ഞു. ഇപ്പോള്‍ മുസ്‌ലിം ലീഗ്. വൈകാതെ കോണ്‍ഗ്രസ്സും അവസാനം സിപിഎമ്മും. ദക്ഷിണേന്ത്യ ഒരു രാജ്യമാക്കണമെന്ന ജിഹാദി അജണ്ട ഈ അടുത്തകാലത്താണ് മറനീക്കി പുറത്തുവന്നത്'. സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മലപ്പുറം ജില്ലാ വിഭജനം:    ലക്ഷ്യം മലബാര്‍ സംസ്ഥാന രൂപീകരണമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: മലപ്പുറം ജില്ലാ വിഭജന വിഷയത്തില്‍ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. മലപ്പുറം ജില്ലാ വിഭജനം വഴി മലബാര്‍ സംസ്ഥാന രൂപീകരണമാണ് ലക്ഷ്യമെന്ന് കെ സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

'ആദ്യം എസ്ഡിപിഐ പറഞ്ഞു. ഇപ്പോള്‍ മുസ്‌ലിം ലീഗ്. വൈകാതെ കോണ്‍ഗ്രസ്സും അവസാനം സിപിഎമ്മും. ദക്ഷിണേന്ത്യ ഒരു രാജ്യമാക്കണമെന്ന ജിഹാദി അജണ്ട ഈ അടുത്തകാലത്താണ് മറനീക്കി പുറത്തുവന്നത്'. സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

'ഇന്ത്യ വിഭജിച്ച അതേ ശക്തികളും അതേ മനോഭാവവും ഇപ്പോഴും നിലനില്‍ക്കുന്നു എന്നര്‍ത്ഥം. വികസനമാണ് ലക്ഷ്യമെങ്കില്‍ തിരുവനന്തപുരവും തൃശൂരും കോഴിക്കോടും കൂടി ആവാമല്ലോ. മുസ്‌ലിം ലീഗിന്റെ ഈ ആവശ്യത്തോട് കോണ്‍ഗ്രസ്സ് നിലപാടെന്താണ്? പിണറായി വിജയനും സിപിഎമ്മും എന്തു പറയുന്നു എന്നതും കേള്‍ക്കാന്‍ കേരളം ആഗ്രഹിക്കുന്നു'. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മലപ്പുറം ജില്ലാ വിഭജനത്തെ എതിര്‍ത്ത് നേരത്തെ ആര്യാടന്‍ മുഹമ്മദും രംഗത്തെത്തിയിരുന്നു.

RELATED STORIES

Share it
Top