Kerala

പി.എസ്.സിയുടെ ലൈബ്രേറിയന്‍ പരീക്ഷയിലും ക്രമക്കേട്

തസ്തിക മാറ്റം വഴിയുള്ള വിഭാഗത്തില്‍ ഒരു മാര്‍ക്ക് കിട്ടിയ ഉദ്യോഗാര്‍ഥിയും റാങ്ക് ലിസ്റ്റില്‍ കടന്നുകൂടിയിട്ടുണ്ട്. ഓപ്പണ്‍ വിഭാഗത്തില്‍ യോഗ്യത നേടാനുള്ള കുറഞ്ഞ മാര്‍ക്ക് 55 ആയിരിക്കെയാണ് തസ്തിക മാറ്റം വഴി വരുന്ന ഒഴിവുകളില്‍ ഒരു മാര്‍ക്ക് കിട്ടിയവര്‍ക്കും നിയമനം ലഭിക്കുന്നത്.

പി.എസ്.സിയുടെ ലൈബ്രേറിയന്‍ പരീക്ഷയിലും ക്രമക്കേട്
X

തിരുവനനന്തപുരം: പി.എസ്.സിയുടെ ലൈബ്രേറിയന്‍ പരീക്ഷയിലും ക്രമക്കേട് നടന്നതായി ആരോപണം. കോമണ്‍ പൂള്‍ ലൈബ്രേറിയന്‍ ഗ്രേഡ് നാല് നിയമനത്തിലാണ് അട്ടിമറി ആരോപണമുയരുന്നത്. തസ്തിക മാറ്റം വഴിയുള്ള വിഭാഗത്തില്‍ ഒരു മാര്‍ക്ക് കിട്ടിയ ഉദ്യോഗാര്‍ഥിയും റാങ്ക് ലിസ്റ്റില്‍ കടന്നുകൂടിയിട്ടുണ്ട്.

ഓപ്പണ്‍ വിഭാഗത്തില്‍ യോഗ്യത നേടാനുള്ള കുറഞ്ഞ മാര്‍ക്ക് 55 ആയിരിക്കെയാണ് തസ്തിക മാറ്റം വഴി വരുന്ന ഒഴിവുകളില്‍ ഒരു മാര്‍ക്ക് കിട്ടിയവര്‍ക്കും നിയമനം ലഭിക്കുന്നത്. കഴിഞ്ഞ പരീക്ഷ വരെ തസ്തിക മാറ്റത്തിനും മിനിമം മാര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ആരുമറിയാതെ അതു മാറ്റി. റാങ്ക് ലിസ്റ്റ് വന്നപ്പോള്‍ മാത്രമാണ് ഉദ്യോഗാര്‍ഥികള്‍ ഈ വിവരം അറിയുന്നത്.

ലൈബ്രേറിയന്‍ പരീക്ഷയില്‍ ഓപ്പണ്‍ ക്വാട്ടയില്‍ നിയമനം നല്‍കേണ്ട സീറ്റുകള്‍ ചട്ടവിരുദ്ധമായി തസ്തിക മാറ്റത്തില്‍പ്പെടുത്തിയായിരുന്നു അട്ടിമറി. തസ്തികമാറ്റം നിയമനത്തിന് 3:1:1 എന്ന അനുപാതം കൃത്യമായി പാലിക്കണമെന്ന് വിജ്ഞാപനത്തില്‍ നിര്‍ദേശം ഉണ്ടെങ്കിലും ഫലത്തില്‍ 3:2 എന്ന അനുപാതത്തിലാണ് നിയമനം നടത്തിയിരിക്കുന്നത്. തസ്തിക മാറ്റത്തിന് മിനിമം മാര്‍ക്കു കൂടി ഇല്ലാതായതോടെ ഓപ്പണ്‍ ക്വാട്ടയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരമില്ലാതായി.

സ്പെഷല്‍ റൂള്‍ പ്രകാരം തസ്തികമാറ്റ വിഭാഗത്തില്‍ യോഗ്യര്‍ ഇല്ലെങ്കില്‍ ആ ഒഴിവില്‍ ഓപ്പണ്‍ ക്വാട്ടയില്‍നിന്നു നിയമിക്കണമെന്നാണ്. ആ ചട്ടവും ലംഘിക്കപ്പെട്ടു. ഈ ഒഴിവിലേക്കും തസ്തികമാറ്റം വഴി നിയമനം നടത്തുകയാണുണ്ടായത്. നേരത്തേ സെക്രട്ടേറിയറ്റിലെ ലീഗല്‍ അസിസ്റ്റന്റ് നിയമനത്തിലും ഇതുപോലെ തസ്തികമാറ്റത്തില്‍ ക്രമക്കേട് ആരോപണം ഉണ്ടായതിനെ തുടര്‍ന്ന് മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നു.

Next Story

RELATED STORIES

Share it