വ്യാജ ചാരായ നിര്‍മ്മാണം; മൂന്നംഗ സംഘം പോലിസ് പിടിയില്‍
കോതമംഗലം , മലയന്‍കീഴുകരയില്‍, തുരുത്തേല്‍ വീട്ടില്‍, ജോണി വര്‍ഗീസ് (45 ), പിണ്ടിമന , കിളികുത്തിപ്പാറ ഭാഗത്തു പുത്തെന്‍പുരക്കല്‍ വീട്ടില്‍ ബേസില്‍(25), പല്ലാരിമംഗലം, കോടമുണ്ട ഭാഗത്തു പരത്തുമാലില്‍ വീട്ടില്‍ അനീഷ് (32) എന്നിവരെയാണ് പോലിസ് ഇന്‍സ്പെക്ട ടി എ യൂനസിന്റെ നേതൃത്വത്തിപോലിസ് സംഘം അറസ്റ്റു ചെയ്തത്

കൊച്ചി: കോതമംഗലത്ത് കെട്ടിടത്തിന്റെ ടെറസില്‍ ചാരായം വാറ്റിക്കൊണ്ടിരിക്കുന്നതിനിടയില്‍ മുന്നംഗ സംഘം പോലിസ് പിടിയില്‍.കോതമംഗലം , മലയന്‍കീഴുകരയില്‍, തുരുത്തേല്‍ വീട്ടില്‍, ജോണി വര്‍ഗീസ് (45 ), പിണ്ടിമന , കിളികുത്തിപ്പാറ ഭാഗത്തു പുത്തെന്‍പുരക്കല്‍ വീട്ടില്‍ ബേസില്‍(25), പല്ലാരിമംഗലം, കോടമുണ്ട ഭാഗത്തു പരത്തുമാലില്‍ വീട്ടില്‍ അനീഷ് (32) എന്നിവരെയാണ് പോലിസ് ഇന്‍സ്പെക്ട ടി എ യൂനസിന്റെ നേതൃത്വത്തിപോലിസ് സംഘം അറസ്റ്റു ചെയ്തത്.മുവാറ്റുപുഴ ഡി വൈ എസ് പി കെ അനില്‍ കുമാറിന് കിട്ടിയ രഹസ്യ ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് കോതമംഗലം പോലിസ് റെയിഡ് നടത്തിയത്.
കോതമംഗലം മലയയന്‍കീഴ് ബൈപാസ് റോഡില്‍ സ്ഥിതി ചെയ്യുന്ന മൂന്ന് നില കെട്ടിടത്തിന്റെ ടെറസിലായിരുന്നു സംഘം ചാരായം വാറ്റികൊണ്ടിരുന്നത്. പ്രതികള്‍ക്കൊപ്പം ചാരായം വാറ്റാനുപയോഗിച്ച വാറ്റുപകരണങ്ങളും, 2 ലിറ്റര്‍ ചാരായവും പോലിസ് പിടിച്ചെടുത്തു. പോലിസ് ഇന്‍സ്പെക്ടര്‍ ടി എ യൂനസിനെ കൂടാതെ എസ് ഐ മാരായ ഇ പി ജോയ്, രാജഗോപാല്‍, എ എസ് ഐ മാരായ രഘുനാഥ്, നിജുഭാസ്‌കര്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ പരീത്, മിഥുന്‍ എന്നിവരും പ്രതികളെ പിടികൂടിയ പോലിസ് സംഘത്തിലുണ്ടായിരുന്നു.
RELATED STORIES
എസ്ഡിപിഐ പ്രതിഷേധ റാലിയും പൊതുയോഗവും ആഗസ്ത് 20നു പേരാവൂരില്‍
18 Aug 2022 12:32 PM GMTഹയര്‍സെക്കന്‍ഡറി പ്രവേശനത്തിലെ മെറിറ്റ് അട്ടിമറി: എംഎസ്എഫ് ആര്‍ഡിഡി...
17 Aug 2022 1:02 PM GMTസി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷ: കണ്ണൂരിലെ വിദ്യാര്‍ഥിനിക്ക്...
17 Aug 2022 12:12 PM GMTസിപിഎം നേതാക്കളെ പങ്കെടുപ്പിച്ച് ലീഗ് നേതാക്കളുടെ സെമിനാര്‍; കണ്ണൂര്‍...
16 Aug 2022 1:52 PM GMTഇരിട്ടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം
16 Aug 2022 12:55 AM GMTകണ്ണൂരില്‍ ബൈക്ക് വൈദ്യുതിതൂണിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
14 Aug 2022 2:02 PM GMT