Kerala

എറണാകുളത്ത് വീട്ടമ്മയെ കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

കണ്ണമാലി,കുതിരക്കൂര്‍ക്കരി, വലിയവീട്ടില്‍ പറമ്പില്‍ ഷേര്‍ളി(44) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സേവ്യര്‍(67) നെ പോലിസ് അറസ്റ്റു ചെയ്തു. ഷേര്‍ളിക്ക് മറ്റാരുമായി അടുപ്പമുണ്ടെന്നാരോപിച്ചായിരുന്നു കൊലപാതകമെന്ന് കണ്ണമാലി പോലിസ് പറഞ്ഞു

എറണാകുളത്ത് വീട്ടമ്മയെ കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍
X

കൊച്ചി: എറണാകുളത്ത് വീട്ടമ്മയെ ഷാള്‍ ഉപയോഗിച്ച് കഴുത്തു മുറുക്കി കൊലപ്പെടുത്തി. ഭര്‍ത്താവിനെ പോലിസ് അറസ്റ്റു ചെയ്തു. കണ്ണമാലി,കുതിരക്കൂര്‍ക്കരി, വലിയവീട്ടില്‍ പറമ്പില്‍ ഷേര്‍ളി(44) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സേവ്യര്‍(67) നെ പോലിസ് അറസ്റ്റു ചെയ്തു. ഷേര്‍ളിക്ക് മറ്റാരുമായി അടുപ്പമുണ്ടെന്നാരോപിച്ചായിരുന്നു കൊലപാതകമെന്ന് കണ്ണമാലി പോലിസ് പറഞ്ഞു.ഇതിന്റെ പേരില്‍ സേവ്യര്‍ ഷേര്‍ളിമായി വഴക്കിടാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു.ഇന്നലെ രാത്രിയില്‍ ഷേര്‍ളി ആരുമായോ ഫോണ്‍ ചെയ്തു.ഇതിനെ സേവ്യര്‍ എതിര്‍ത്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വീണ്ടും വഴക്കുണ്ടാകുകയും തുടര്‍ന്ന് സേവ്യര്‍ ഷേര്‍ളിയുടെ കഴുത്തില്‍ ഷാള്‍ ചുറ്റിമുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനു ശേഷം സേവ്യര്‍ തന്നെയാണ് പോലിസില്‍ വിവരം വിളിച്ചു പറഞ്ഞത്.തുടര്‍ന്ന് പോലിസെത്തി സേവ്യറിനെ കസ്റ്റഡിയില്‍ എടുത്തു.

Next Story

RELATED STORIES

Share it