Latest News

ഉന്നാവ് ബലാത്സംഗക്കേസ്; അതിജീവിതയ്ക്ക് നീതിയാവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ പ്രതിഷേധം

ഉന്നാവ് ബലാത്സംഗക്കേസ്; അതിജീവിതയ്ക്ക് നീതിയാവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ പ്രതിഷേധം
X

ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗക്കേസില്‍ അതിജീവിതയ്ക്ക് നീതിയാവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ പ്രതിഷേധം. ഡല്‍ഹി ജന്തര്‍ മന്തറില്‍ വിവിധ പൗരസംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുക, പ്രതിയായ ബിജെപി നേതാവ് കുല്‍ദീപ് സിങ് സെംഗാറിന്റെ ജാമ്യം റദ്ദാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം പാര്‍ലമെന്റിനു മുന്നിലും ഇന്ത്യ ഗേറ്റ് പരിസരത്തും ശക്തമായ പ്രതിഷേധം അരങ്ങേറിയിരുന്നു.

അതേസമയം, കുല്‍ദീപ് സെന്‍ഗറിന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരായ സിബിഐ ഹരജി സുപ്രിംകോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്തി അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. 2017ലാണ് ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബിജെപി നേതാവ് കുല്‍ദീപ് സിങ് ബലാത്സംഗം ചെയ്തത്. ബലാത്സംഗക്കേസില്‍ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരേ അതിജീവിത ഇന്ത്യ ഗേറ്റിനു സമീപം പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം തുടങ്ങി മിനിറ്റുകള്‍ക്കകം അതിജീവിതയേയും അവരുടെ മാതാവിനേയും ഡല്‍ഹി പോലിസ് വലിച്ചിഴച്ച് മാറ്റുകയായിരുന്നു.

Next Story

RELATED STORIES

Share it