Latest News

കണ്ണൂരില്‍ കോണ്‍ഗ്രസ് ക്ലബ്ബിനു നേരെ ആക്രമണം

പിന്നില്‍ സിപിഎമ്മെന്ന് ആരോപണം

കണ്ണൂരില്‍ കോണ്‍ഗ്രസ് ക്ലബ്ബിനു നേരെ ആക്രമണം
X

കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ് ക്ലബ്ബിനു നേരെ ആക്രമണം. തലശ്ശേരി എരഞ്ഞോളി മീത്തും ഭാഗത്തെ പ്രിയദര്‍ശിനി ക്ലബ്ബ് അക്രമികള്‍ തകര്‍ത്തു. അര്‍ദ്ധരാത്രിയിലാണ് ക്ലബ്ബ് തകര്‍ത്തത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം ശക്തി കേന്ദ്രമായ മഠത്തും ഭാഗം വാര്‍ഡില്‍ കോണ്‍ഗ്രസ് ജയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അകത്തുണ്ടായിരുന്ന കസേരകളും കൊടിതോരണങ്ങളും പോസ്റ്ററുകളുമടക്കം അക്രമികള്‍ നശിപ്പിച്ചു. ഗാന്ധി ചിത്രവും വലിച്ചെറിഞ്ഞ നിലയിലാണ്. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കൂടിയായിരുന്നു ക്ലബ്. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലിസില്‍ പരാതി നല്‍കി. എന്നാല്‍ ഈ ആരോപണം സിപിഎം നിഷേധിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ നേരത്തെ പാനൂരില്‍ സിപിഎം-ലീഗ് സംഘര്‍ഷം ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it