Kerala

ദേശീയപാത 66 വികസനം: ഇടിമൂഴിക്കല്‍-രാമനാട്ടുകര സ്ഥലം ഏറ്റെടുക്കല്‍ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി

പരാതികളും അഭിപ്രായങ്ങളും പരിഗണിക്കാതെയാണ് പുതിയ അലൈന്‍മെന്റെ് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്ന് വ്യക്തമാകുന്നതായി കോടതി ചൂണ്ടിക്കാട്ടി

ദേശീയപാത 66 വികസനം: ഇടിമൂഴിക്കല്‍-രാമനാട്ടുകര സ്ഥലം ഏറ്റെടുക്കല്‍ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി
X

കൊച്ചി: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി മലപ്പുറം ഇടിമൂഴിക്കല്‍ മുതല്‍ രാമനാട്ടുകര വരെ സ്ഥലം ഏറ്റെടുക്കാനായി പുറപ്പെടുവിച്ച വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി.വിജ്ഞാപനം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് പാത കടന്നുപോകുന്ന മേഖലയിലെ ഭൂവുടമകളായ 60 പേര്‍ സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കിയാണ് ഉത്തരവ്. ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖാണ് ഉത്തരവ് പുറപ്പെടുവിച്ചത്.പരാതികളും അഭിപ്രായങ്ങളും പരിഗണിക്കാതെയാണ് പുതിയ അലൈന്‍മെന്റെ് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്ന് വ്യക്തമാകുന്നതായി കോടതി ചൂണ്ടിക്കാട്ടി.അലൈന്‍മെന്റ്് സംബന്ധിച്ച് എത്രയും വേഗം പുതിയ തീരുമാനമെടുക്കണമെന്ന് കോടതി സര്‍ക്കാറിനോട് ഉത്തരവിട്ടു.

Next Story

RELATED STORIES

Share it