Kerala

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലയനം: സര്‍ക്കാര്‍ റിപോര്‍ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

ജൂണ്‍ 12നു മുന്‍പ് വിശദീകരണം രേഖാമൂലം സമര്‍പ്പിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപക അസോസിയേഷന്റെ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.ലയനം ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ന്നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലയനം: സര്‍ക്കാര്‍ റിപോര്‍ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി
X

കൊച്ചി: ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലയനം സംബന്ധിച്ച് റിപോര്‍ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപക അസോസിയേഷന്റെ ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.ജൂണ്‍ 12നു മുന്‍പ് വിശദീകരണം രേഖാമൂലം സമര്‍പ്പിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം. അതേ സമയം ലയനം ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ന്നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി ഹയര്‍ സെക്കന്ററി അധ്യാപകരുടെ അവകാശങ്ങള്‍ ഹനിച്ചു കൊണ്ടുള്ള നിര്‍ദ്ദേശമാണ് ഖാദര്‍ കമ്മിറ്റി മുന്നോട്ടുവച്ചിരിക്കുന്നതെന്നും ഇത് തടയണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം. ഖാദര്‍ കമ്മിറ്റി നിര്‍ദ്ദേശം ജൂണ്‍ 6 മുതല്‍ നടപ്പാക്കാനുള്ള തീരുമാനം ദേശീയ വിദ്യാഭ്യാസ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. അശാസ്ത്രീയമായ നിര്‍ദ്ദേശത്തോടെ ഹൈസ്‌കുള്‍ അധ്യാപകര്‍ ഹയര്‍ സെക്കണ്ടറിയിലെ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍ തസ്തികകളിലെത്തും. ഇത്തരം നാലടികള്‍ അരാജകത്വം സൃഷ്ടിക്കുമെന്നും ലയനം തടയണമെന്നും ഹരജിയില്‍ പറയുന്നു.

Next Story

RELATED STORIES

Share it