Latest News

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കെ എസ് ശബരീനാഥന്‍ മേയര്‍ സ്ഥാനാര്‍ഥി

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കെ എസ് ശബരീനാഥന്‍ മേയര്‍ സ്ഥാനാര്‍ഥി
X

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ എസ് ശബരീനാഥന്‍ മല്‍സരിക്കും. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മേരി പുഷ്പവും യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സര രംഗത്തുണ്ടാവും. യുഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. ഭൂരിപക്ഷമില്ലെങ്കിലും മേയര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുമെന്ന് സിപിഎമ്മും അറിയിച്ചിട്ടുണ്ട്.

പുന്നക്കാമുഗള്‍ കൗണ്‍സിലറും ജില്ലാ കമ്മിറ്റി അംഗവുമായ ആര്‍ പി ശിവജി ആയിരിക്കും സിപിഎമ്മിന്റെ മേയര്‍ സ്ഥാനാര്‍ഥി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി എസ് പി ദീപക്കിനെയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി മുന്‍ മേയര്‍ ശ്രീകുമാറിനെയും സിപിഎം ജില്ലാ കമ്മിറ്റി തിരഞ്ഞെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പ്രിയദര്‍ശിനിയെയും വൈസ് പ്രസിഡന്റായി ബി പി മുരളിയെയും തീരുമാനിച്ചു. അതേസമയം, ബിജെപി മയര്‍ സ്ഥാനാര്‍ഥിയെ ഇന്ന് തീരുമാനിക്കും. വി വി രാജേഷ് അല്ലെങ്കില്‍ ആര്‍ ശ്രീലേഖയോ ആവും മല്‍സരിക്കുക. രണ്ട് സ്വതന്ത്ര അംഗങ്ങളുടെ നിലപാടും കോര്‍പറേഷന്‍ ഭരണത്തില്‍ നിര്‍ണ്ണായകമാണ്.

Next Story

RELATED STORIES

Share it