Latest News

ഗുരുവായൂര്‍ നഗരസഭയില്‍ ബിയര്‍ കുപ്പികള്‍ കൊണ്ട് ക്രിസ്മസ് ട്രീ, പ്രതിഷേധം

ഗുരുവായൂര്‍ നഗരസഭയില്‍ ബിയര്‍ കുപ്പികള്‍ കൊണ്ട് ക്രിസ്മസ് ട്രീ, പ്രതിഷേധം
X

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ബിയര്‍ കുപ്പികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ക്രിസ്മസ് മരത്തിനെതിരേ യുഡിഎഫ് കോണ്‍ഗ്രസ്. ഗുരുവായൂര്‍ കിഴക്കേ നടയ്ക്ക് സമീപമുള്ള എകെജി മെമ്മോറിയല്‍ ഗേറ്റിന് മുന്നിലാണ് നഗരസഭ ബിയര്‍കുപ്പികള്‍ കൊണ്ട് ക്രിസ്മസ് മരം സ്ഥാപിച്ചത്.

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വിശുദ്ധിയോടെ കാണുന്ന ക്രിസ്മസ് മരം നിര്‍മ്മിക്കാന്‍ മദ്യക്കുപ്പികള്‍ ഉപയോഗിച്ചത് അനുചിതമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. എല്‍ഡിഎഫ് ഭരണത്തിന് കീഴിലുള്ള ഗുരുവായൂര്‍ നഗരസഭയുടെ നടപടി വിശ്വാസികളെ അവഹേളിക്കുന്നതിനു തുല്യമാണെന്നും അവര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it