Kerala

വ്യാജമദ്യകേസ്; തിരുവനന്തപുരം കെമിക്കല്‍ എക്സാമിനേഷന്‍ ലാബിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ വിശദമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി

വ്യാജമദ്യകേസിലെ പ്രതികളെ രക്ഷപ്പെടുത്തുന്നതിനു വേണ്ടി പരിശോധനാ റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ചെന്നു ചൂണ്ടിക്കാട്ടി തിരുവനന്തപുരം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ലാബിലെ സയന്റിഫിക് ഓഫിസര്‍ ജയപ്രകാശ്, യു ഡി ടൈപ്പിസ്റ്റ് മന്‍സൂര്‍ ഷാ എന്നിവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ ഗൂഢാലോചന സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ ശക്തമായ അന്വേഷണത്തെ ബാധിക്കുമെന്നും കോടതി വിലയിരുത്തി. സര്‍ക്കാര്‍ ലാബുകളുടെ പോലും വിശ്വാസ്യത നഷ്ടപ്പെടുന്ന പ്രവര്‍ത്തനമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് കോടതി വ്യക്തമാക്കി

വ്യാജമദ്യകേസ്; തിരുവനന്തപുരം കെമിക്കല്‍ എക്സാമിനേഷന്‍ ലാബിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ വിശദമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി
X

കൊച്ചി: വ്യാജമദ്യകേസില്‍ തിരുവനന്തപുരം കെമിക്കല്‍ എക്സാമിനേഷന്‍ ലാബിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ വിശദമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. വ്യാജമദ്യകേസിലെ പ്രതികളെ രക്ഷപ്പെടുത്തുന്നതിനു വേണ്ടി പരിശോധനാ റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ചെന്നു ചൂണ്ടിക്കാട്ടി തിരുവനന്തപുരം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ലാബിലെ സയന്റിഫിക് ഓഫിസര്‍ ജയപ്രകാശ്, യു ഡി ടൈപ്പിസ്റ്റ് മന്‍സൂര്‍ ഷാ എന്നിവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ ഗൂഢാലോചന സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ ശക്തമായ അന്വേഷണത്തെ ബാധിക്കുമെന്നും കോടതി വിലയിരുത്തി. സര്‍ക്കാര്‍ ലാബുകളുടെ പോലും വിശ്വാസ്യത നഷ്ടപ്പെടുന്ന പ്രവര്‍ത്തനമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് കോടതി വ്യക്തമാക്കി.

തിരുവനന്തപുരം കെമിക്കല്‍ എക്സാമിനേഷന്‍ ലാബില്‍നിന്ന് വ്യാജ റിപോര്‍ട്ട് പുറത്തു വന്നതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ലാബിലെ ഉദ്യോഗസ്ഥരെ ഒന്നും രണ്ടും പ്രതികളാക്കിയും വ്യാജമദ്യകേസിലെ പ്രതികളെ മൂന്നു മുതല്‍ അഞ്ചു വരെ പ്രതികളാക്കിയും കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.2014 ല്‍ കടുത്തുരുത്തി പോലിസ് മൂന്ന് പ്രതികള്‍ക്കെതിരേ വ്യാജമദ്യം നിര്‍മിച്ച് വില്‍പന നടത്തിയെന്ന കുറ്റത്തിന് രജിസ്റ്റര്‍ ചെയ്ത കേസിലെ മദ്യത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കയച്ച റിപോര്‍ട്ട് തിരുത്തിയതായാണ് ആരോപണം. പ്രതികളില്‍ നിന്നും പിടിച്ചെടുത്ത മദ്യം ഹാനികരമല്ലെന്ന് ലാബ് റിപോര്‍ട്ട് തയ്യാറാക്കി നല്‍കിയതിനെതുടര്‍ന്ന് കടുത്തുരുത്തി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് 2018 ല്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ ഗുരുതര ആരോഗ്യപ്രശ്നമുള്ള മദ്യമാണ് പിടിച്ചതെന്ന് വ്യക്തമാക്കി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ലാബില്‍ നിന്നും റിപോര്‍ട്ട് അയച്ചിരുന്നു. കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച് എക്സൈസ് കമ്മീഷണര്‍ കടുത്തുരുത്തി പോലിസിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റിപോര്‍ട്ടില്‍ കൃത്രിമത്വം കണ്ടെത്തിയത്

Next Story

RELATED STORIES

Share it