Kerala

ഐടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ വാട്‌സ് ആപ്പ് നിരോധിക്കണമെന്ന്; ഹൈക്കോടതിയില്‍ ഹരജി

കേന്ദ്രസര്‍ക്കാരിന്റെ ഐടി ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ വാട്‌സ്ആപ്പിന് നിര്‍ദ്ദേശം നല്‍കണമെന്ന് ഹരജിയില്‍ പറയുന്നു

ഐടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ വാട്‌സ് ആപ്പ് നിരോധിക്കണമെന്ന്; ഹൈക്കോടതിയില്‍ ഹരജി
X

കൊച്ചി:കേന്ദ്രസര്‍ക്കാരിന്റെ ഐടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ വാട്‌സ്ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി.കുമളി സ്വദേശിയായ ഓമനക്കുട്ടനാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.കേന്ദ്രസര്‍ക്കാരിന്റെ ഐടി ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ വാട്‌സ്ആപ്പിന് നിര്‍ദ്ദേശം നല്‍കണമെന്ന് ഹരജിയില്‍ പറയുന്നു.

വാട്‌സ്ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഉപയോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന രീതിയിലുള്ളതാണ്. വാട്‌സ്ആപ്പ് ഡേറ്റയില്‍ കൃത്രിമത്വം നടക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ല. ഈ സാഹചര്യത്തില്‍ വാട്‌സ്ആപ്പ് ഡേറ്റ കേസുകളില്‍ തെളിവായി സ്വീകരിക്കരുതെന്നും ഹരജിയില്‍ പറയുന്നു.പുതിയ ഐടി നിയമങ്ങള്‍ പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതോടെ ഇതിനെതിരെ വാട്‌സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Next Story

RELATED STORIES

Share it